Friday 20 October 2017

കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ എച്ച് ആർ എക്സിക്യൂട്ടീവ് സാറ ഷെയ്ക്ക

By BINDU PP.12 Jun, 2017

imran-azhar

 

 

 

കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ എച്ച് ആർ എക്സിക്യൂട്ടീവ് സാറ ഷെയ്ക്ക.ഭിന്നലിംഗക്കാർ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന എല്ലാ അവഗണനകളും സഹിച്ചാണ് സാറയും വളർന്നത്. നിഷാന്ത് എന്ന ആൺ ശരീരത്തിൽ അവളിലെ പെണ്ണിരുന്ന് ശ്വാസം മുട്ടിപ്പോയ ദിവസങ്ങളുണ്ട്. സ്കൂളിൽ പെൺകുട്ടികളോട് കൂട്ടുകൂടുമ്പോഴും വീട്ടിൽ അമ്മയുടെ വസ്ത്രങ്ങൾ വാരിച്ചുറ്റുമ്പോഴും മേക്കപ് ഇടുമ്പോഴുമെല്ലാം കുടുംബത്തിനു നാണക്കേടുണ്ടാക്കാൻ ജനിച്ചവൻ എന്ന പേരിൽ അച്ഛൻ പഴി പറഞ്ഞു. വസ്ത്രങ്ങളും മേക്കപ് ബോക്സും എടുത്തുകത്തിച്ചുകൊണ്ടാണ് അച്ഛൻ ദേഷ്യം തീർത്തത്. ഇന്ന് സാറയെ അറിയപ്പെടുന്നത് കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ എച്ച് ആർ എക്സിക്യൂട്ടീവ് എന്ന വിശേഷണത്തിലൂടെയാണ്. കൊളേജ് കാലഘട്ടത്തിലാണ് ഹോർമോൺ വ്യതിയാനത്തെക്കുറിച്ചും ഭിന്നലിംഗവ്യക്തിത്വങ്ങളെക്കുറിച്ചുമൊക്കെ സാറ ആദ്യമായി കേട്ടത്. പിന്നെ അതിനെക്കുറിച്ച് ഇന്റർനെറ്റിൽ കൂടുതൽ വിവരങ്ങൾ തിരഞ്ഞു. അതോടെ ഇനിയും നിഷാന്ത് എന്ന പേരിലും സത്വത്തിലും ഒതുങ്ങിക്കൂടാൻ ഇഷ്ടമില്ലാത്തെ അവൾ തന്നിലെ പെണ്ണത്തത്തെ തിരിച്ചറിഞ്ഞ് സാറയായി ജീവിക്കാൻ തുടങ്ങി. പഠിക്കാൻ നല്ല മിടുക്കിയായിരുന്ന സാറയുടെ ലക്ഷ്യം നല്ലൊരു ജോലിനേടുക എന്നതായിരുന്നു. സ്കൂൾ കാലഘട്ടം മുതൽ റാങ്ക്‌ലിസ്റ്റ് വരുമ്പോൾ ആദ്യമൂന്നു റാങ്കുകളിൽ ഒന്ന് സാറയ്ക്കു സ്വന്തമായിരുന്നു. പക്ഷേ ട്രാൻസ്ജെൻഡർ എന്ന ലേബലിൽ ജോലികിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നു അധികം വൈകാതെ സാറയ്ക്കു മനസ്സിലായി.നിരാശയിലിരുന്ന സാറയോട് സുഹൃത്തുക്കളാണ് എംഎൻസി ട്രാൻസ്ജെൻഡേഴ്സിനു ജോലികൊടുക്കുന്നുണ്ടെന്ന സന്തോഷവാർത്ത പറഞ്ഞത്.