Wednesday 07 December 2022




ചായയില്‍ പാര്‍ലേ ജി ബിസ്‌കറ്റ് മുക്കി കഴിക്കുന്ന ഇന്‍ഡികോ മൊതലാളി; ചിത്രങ്ങൾ വൈറൽ

By santhisenanhs.27 Jul, 2022

imran-azhar

 

പണക്കാരാണെങ്കില്‍ ബിസിനസ് ക്ലാസിലെ യാത്ര ചെയ്യൂ ഫാന്‍സി റെസ്റ്റോറന്റുകളില്‍ നിന്ന് മാത്രമേ കഴിക്കൂ എന്നൊക്കെ നമ്മള്‍ ചിന്തിക്കും. പക്ഷെ പണക്കാരനായാലും സാധാരണക്കാരെ പോലെ ജീവിക്കുന്ന ചില മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടാകും. ഇത്തരത്തിലൊരാളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

ഇന്‍ഡിഗോയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ ഭാട്ടിയയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. കോടീശ്വരനായ ഇദ്ദേഹം വിമാനത്തിലെ എക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് വൈറലായത്. ഇക്കണോമിക് ക്ലാസില്‍ പാര്‍ലെ ജി ബിസ്‌കറ്റ് ചായയില്‍ മുക്കി കഴിക്കുകയാണ് അദ്ദേഹം. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്രയിലായിരുന്നു ഈ കാഴ്ച.

 

ഏറെ സന്തോഷത്തോടെ തന്റെ ചായ ആസ്വദിക്കുന്ന അദ്ദേഹത്തിന് ഒരു അഹങ്കാരവും ഇല്ല എന്നത് ശ്രദ്ധേയമാണ്. നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമാനത്തില്‍ കൂടെ ഉണ്ടായിരുന്ന സഹ യാത്രികനാണ് ഈ ചിത്രമെടുത്തത്. അദ്ദേഹത്തിന്റെ എളിമയെ സഹയാത്രികന്‍ പ്രശംസിക്കുന്നതും വീഡിയോയിലുണ്ട്.

 

57 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ഒരു വിജയക്കരമായ കമ്പനി പടുത്ത് ഉയര്‍ത്താന്‍ റിച്ചാര്‍ഡ് ബ്രാന്‍സണോ വിജയ് മല്ല്യയോ ആകേണ്ടതില്ലെന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ എളിമയെ പുകഴ്ത്തി നിരവധി പേരാണ് ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്. ചെറുപ്പം മുതലുള്ള ശീലം കൊണ്ടാവാം ചായയില്‍ അദ്ദേഹം ബിസ്‌കറ്റ് മുക്കി കഴിക്കുന്നത്. ഇന്ത്യക്കാരുടെ ഒഴിച്ച് കൂടാന്‍ ആവാത്ത ബിസ്‌കറ്റാണ് പാര്‍ലേ ജി.