Wednesday 15 August 2018

വിവാഹം കഴിഞ്ഞോ? എന്നാലിനി ടോയ്‌ലറ്റിന്റെ കാര്യം മറന്നേക്ക്

By Amritha AU.02 Mar, 2018

imran-azhar

 

 

പല ആചാരങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ട് എന്നാല്‍ ഇന്തോനേഷ്യയിലെ ഈ ആചാരം അല്പം വ്യത്യസ്തമാണ്. വിവാഹം കഴിഞ്ഞ അന്നു മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസം വധൂ വരന്മാര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍ അനുവാദമില്ല. ഇത് ഉറപ്പ് വരുത്താന്‍ മൂന്നു ദിവസം ദമ്പതികളെ മുറിയില്‍ പൂട്ടിയിടുകയും ചെയ്യും.
ഈ മൂന്ന് ദിവസം വീട് വിട്ട് പുറത്തു പോകാനും അനുവദിക്കില്ല. ബന്ധുക്കളുടെ വക പ്രത്യേക നിരീക്ഷണവും ഇവരിലുണ്ടാകും.
ടൈഡലോംഗ് എന്ന വിഭാഗക്കാര്‍ക്കിടയിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ വധൂവരന്മാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ആരോഗ്യമുള്ള കുട്ടികളുണ്ടാകുമെന്നുമാണ് വിശ്വാസം.

ഭക്ഷണം ലഘൂകരിച്ചും ആത്മനിയന്ത്രണം നടത്തിയുമാണ് മൂന്നു ദിവസം തങ്ങളെ ഇത്തരത്തില്‍ സഹിച്ച് പിടിച്ചിരുത്തുന്നതെന്നാണ് ഇവര്‍പറയുന്നത്.