Tuesday 17 September 2019




അയണ്മാൻ ചാലഞ്ച് വിജയകരമായി പൂർത്തിയാക്കി വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞൻ

By Sooraj Surendran.31 Aug, 2019

imran-azhar

 

 

തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നതു പോലെ അത്ര എളുപ്പമല്ല അയണ്മാൻ ചാലഞ്ച്. 16 മണിക്കൂറിൽ 3.86 കിലോമീറ്റർ കടലിൽ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ മാരത്തൺ എന്നിവയാണ് ചാലഞ്ചിലുള്ളത്.

 

വിഎസ്‌എസ്‌സിയിലെ ശാസ്ത്രജ്ഞനായ രാഹുൽ രവികുമാറാണ് ഇത്തരത്തിൽ കഠിനമേറിയ ചാലഞ്ച് വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ചുരുക്കം ചിലരാണ് ഈ ചാലഞ്ച് വിജയകരമായി പൂർത്തീകരിച്ചത്. സ്വീഡനിലെ കൽമാറിലാണ് ചാലഞ്ച് നടന്നത്. രാഹുൽ രവികുമാർ കാര്യവട്ടം സ്വദേശിയാണ്.