Friday 22 June 2018

വാർത്ത അവതരണത്തിനിടെ പൊട്ടിക്കരഞ്ഞ അവതാരിക സോഷ്യൽ മീഡിയയിൽ വൈറൽ ; വീഡിയോ കാണാം

By Greeshma G Nair.12 May, 2017

imran-azhar

 

 

 

 

 
വാർത്താ അവതരണത്തിനിടെ ഭർത്താവിന്റെ മരണ വാർത്ത കണ്ട് പതറാതെ ജോലി പൂർത്തിയാക്കിയ അവതാരക നമുക്കെല്ലാവർക്കും പരിചിതമാണ് . എന്നാൽ ഇവിടെ ബ്രേക്കിങ് ന്യൂസ് വായിച്ച അവതാരിക പൊട്ടിക്കരഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .

 

  വാർത്ത വായിച്ചുകൊണ്ടിരിക്കെ   അപ്രതീക്ഷിതമായി മുന്നിൽ വന്ന ആ വാർത്ത കണ്ട് അവർക്ക് കരയാതിരിക്കാനായില്ല. ചാനൽ ഉടൻ പൂട്ടുമെന്നായിരുന്നു ആ വാർത്ത .



തന്റെ അവസാന വാർത്തവായനയാണെന്ന് മനസ്സിലാക്കിയ അവതാരക ഗ്യുല എവൻ ഇടറിയ ശബ്ദത്തിൽ ആ വിവരം ലോകത്തെ അറിയിച്ചു.

 

ഇസ്രായേലിന്റെ പ്രഥമ വാർത്ത ചാനൽ ആയ ‘ചാനൽ വൺ’ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ‘‘ഇപ്പോൾ ഒരു ബ്രേക്കിങ് ന്യൂസ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. പാർലമെന്റിൽ നിന്നുള്ള ഒരു പ്രസ്താവനയാണിത്... വാസ്തവത്തിൽ  ഞങ്ങളുടെ അവസാനത്തെ വാർത്ത പരിപാടിയാണ് ഇൗ രാത്രിയിലേത്’’ എന്നായിരുന്നു ഗ്യുല എവനിന്റെ അവസാന വാർത്ത .