Tuesday 12 December 2017

'രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും' ജലീഷ ഉസ്മാന്റെ കവിത വൈറലാകുന്നു

By Anju N P.01 Oct, 2017

imran-azhar

 

ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രോഷം തന്റെ കവിതയിലൂടെ പ്രകടിപ്പിച്ച ജലിഷ ഉസ്മാന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ''രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത ഇന്നത്തെ ഈ അവസ്ഥയില്‍ ഓരോ പെണ്‍കുട്ടിയും നേരിടുന്ന വെല്ലുവിളികളെ വ്യക്തമായി വരച്ച് കാട്ടുന്നു. കൊല്ലം ജില്ലയില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവമാണ് തന്നെ ഇത്തരത്തില്‍ എഴുതാന്‍ കാരണമായതെന്ന് ജലീഷ പറയുന്നു. ജലിഷ ഉസ്മാന്റെ കവിത നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

 

ജലിഷ ഉസ്മാന്റെ കവിത വായിക്കാം...


'രണ്ടു തെറിച്ച മുലകളും

കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയില്‍
ജീവന്‍ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കില്‍ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയില്‍
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയില്‍
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ള്‍ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയില്‍ വച്ചു ലാളിക്കുമ്പോള്‍
വീര്‍ത്തുവീര്‍ത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കില്‍ മാത്രം ചലിപ്പിച്ച്
നിര്‍വൃതി പൂണ്ടതിന്..
സ്‌കൂളിലേക്ക് പോകും വഴി
തത്തമ്മകള്‍ മുട്ടയിട്ട
റബ്ബര്‍ തോട്ടങ്ങള്‍
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പില്‍
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃക്‌സാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുജന്‍ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാന്‍
അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകര്‍ത്തിയ ഫോണ്‍
കീശയിലിട്ട്
'പരാതി കൊടുക്കരുതെന്ന്,
കൊടുത്താല്‍ ഇത് വൈറല്‍ ആക്കുമെന്ന്'
മാത്രം പറഞ്ഞ്
പോവാന്‍ അനുവദിച്ചതിന്..
ട്രെയിനില്‍ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിന്‍ സീറ്റില്‍
തലയോട്ടി തകര്‍ക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകള്‍ക്കടിയില്‍ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദര്‍ഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകള്‍ക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്........!''