By Aswany Bhumi.21 Feb, 2021
കൊല്ലം: വിവാഹത്തിന് സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തർക്കത്തെ ചൊല്ലി കൂട്ടത്തല്ല്. ആര്യങ്കാവ് സ്വദേശിനിയായ യുവതിയും കടയ്ക്കൽ സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം.
കല്യാണ സദ്യയ്ക്കിടെ ഉണ്ടായ വാക്കുതർക്കം ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലിന് കാരണമാവുകയായിരുന്നു. ഏറ്റുമുട്ടലിൽ സ്ത്രീകളടക്കമുളളവർക്ക് പരുക്കേറ്റു.
ആര്യങ്കാവ് പൊലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘർഷമുണ്ടാക്കിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.
ബന്ധുക്കൾ തമ്മിലടിച്ചെങ്കിലും വധുവും വരനും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് വരന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.