By sisira.12 Jan, 2021
പലപ്പോഴും ജോലികളില്‍ പോലും ലിംഗവിവേചനം നിലനില്‍ക്കുന്ന കാലമാണിത്. ആ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ചരിത്ര തീരുമാനങ്ങളെടുക്കുന്നത് സ്വാഗതാര്‍ഹമാണ്. അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തെലങ്കാന.
പോസ്റ്റില്‍ കയറാനും ലൈനിലെ തകരാറുകള്‍ പരിഹരിക്കാനും സാധാരണയായി സ്ത്രീകളെ നിയമിക്കാറില്ല. എന്നാല്‍, തെലങ്കാനയിലെ രണ്ട് സ്ത്രീകള്‍ സംസ്ഥാനത്തെ ആദ്യത്തെ ലൈന്‍വിമെനായി ചരിത്രം സൃഷ്ടിച്ചിരിക്കയാണ്.
ടിഎസ്എസ്പിഡിസിഎല്‍ (തെലങ്കാന സതേ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ലിമിറ്റഡ്) നടത്തിയ ജൂനിയര്‍ ലൈന്മാന് റിക്രൂട്ട്മെന്റ് പരീക്ഷയില്‍ വിജയിച്ച ആദ്യ വനിതകളാണ് ഗണേശ്പള്ളി ഗ്രാമത്തിലെ ബബ്ബൂരി സിരിഷയും, മഹാഭൂബാബാദ് ജില്ല സ്വദേശിയായ വി ഭാരതിയും.
2019-ല്‍ സിരിഷയും, ഭാരതിയും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുകയും, അവരുടെ അപേക്ഷ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് ഈ ജോലി അപകടകരമാണെ് ടിഎസ്എസ്പിഡിസിഎല്‍ വാദിച്ചു.
പതിനെട്ട് അടി ഉയരമുള്ള വൈദ്യുത തൂണുകളില്‍ ഇടയ്ക്കിടെ കയറേണ്ടതിനാല്‍ സ്ത്രീകള്‍ക്ക് ലൈന്‍ വുമന്‍ ആയി ചുമതലകള്‍ നിര്‍വഹിക്കാന്‍ പ്രയാസമാണ് എവര്‍ ചൂണ്ടിക്കാട്ടി.
എന്നിരുാലും, ഇലക്ട്രീഷ്യന് വിഭാഗത്തില്‍ ഐടിഐ പൂര്‍ത്തിയാക്കിയ സിരിഷയുള്‍പ്പെടെയുള്ള എട്ട് സ്ത്രീകള്‍, ഹൈക്കോടതിയെ സമീപിച്ച് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അനുമതി നേടിയെടുത്തു.
തസ്തികയിലേക്ക് അപേക്ഷിച്ച എട്ട് പേരില്‍ സിരിഷയും ഭാരതിയും എഴുത്തുപരീക്ഷയ്ക്ക് യോഗ്യത നേടി. എന്നിരുന്നാലും, ടിഎസ്എസ്പിഡിസിഎല്‍ ഫലങ്ങളെ തടഞ്ഞുവച്ചു. അവര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരായി.
രണ്ട് സ്ത്രീകളെയും പോള്‍ ടെസ്റ്റിന് അനുവദിക്കണമെ് ഹൈക്കോടതി ടിഎസ്എസ്പിഡിസിഎല്ലിന് നിര്‍ദ്ദേശം നല്കി. സിരിഷ ഒരു മിനിറ്റിനുള്ളില്‍ പോസ്റ്റില്‍ കയറി ഇറങ്ങി ഭാരതിക്കൊപ്പം തസ്തികയിലേക്ക് യോഗ്യത നേടി.
അങ്ങനെ, വൈദ്യുത വകുപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ രണ്ട് വനിതാ ലൈന്‍വിമന്‍ അവരായി മാറി. കഴിഞ്ഞ ഡിസംബര്‍ 23-നാണ് ഇരു സ്ത്രീകളും പോള്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയത്.
ടെസ്റ്റ് തീര്‍ന്ന് ഒരു മാസത്തിനകം നിയമന കത്തുകള്‍ നല്കാന് ഹൈക്കോടതി ടിഎസ്എസ്പിഡിസിഎലിന് നിര്‍ദ്ദേശം നല്കി. പിന്നീട് ലൈന്‍ വിമനാകാനുള്ള പരിശീലനത്തിലായി അവര്‍. ആ സ്ത്രീകളുടെ പ്രയത്നത്തിലൂടെ ഒരു പുതിയ ചരിത്രം അവിടെ രചിക്കുകയായിരുന്നു.