Sunday 15 December 2019




മില്ല്യണ്‍ ആരാധകരുള്ള ചൈനയിലെ ഈ വ്ലോഗറുടെ കഥ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!

By Sooraj Surendran.30 Sep, 2019

imran-azhar

 

 

മില്ല്യണ്‍ ആരാധകരുള്ള ചൈനയിലെ പ്രമുഖ വ്ലോഗറായ ലിസ ലീയുടെ യഥാർത്ഥ ജീവിതരീതി കണ്ടാൽ നമ്മൾ ഞെട്ടും. കണ്ടാൽ അറയ്ക്കുന്ന വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ലിസയുടെ ജീവിതം. കാലങ്ങളായി വൃത്തിയാക്കാത്ത നിലയിലാണ് ലിസയുടെ ഫ്ലാറ്റ്. തറയിൽ പട്ടിയുടെ വിസർജ്യവും. ലിസയുടെ ഫ്ലാറ്റ് ഉടമയായ ചെൻ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫ്ലാറ്റിനുള്ളിലെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വർഷങ്ങളായി ഫ്ലാറ്റിന്റെ വാടക ലഭിക്കുന്നില്ലെന്നും ചെൻ വിഡിയോയിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ലിസ ഫ്ലാറ്റ് വൃത്തിയാക്കുകയും ചെയ്തു. ഫ്ലാറ്റ് വൃത്തിയാക്കിയതിന്റെ വിഡിയോയും ചെൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ലിസയുടെ ജീവിതം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.