Monday 06 December 2021




നിധി കുഴിച്ചെടുത്ത് നല്‍കും, ചൊവ്വാദോഷം മാറ്റും; തട്ടിപ്പ് സ്വാമിയുടെ വലയില്‍ വീണത് നിരവധി യുവതികള്‍

By RK.15 Oct, 2021

imran-azhar

 


മലപ്പുറം: പ്രത്യേക പൂജ നടത്തി പറമ്പില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കും. ചൊവ്വാദോഷം മാറ്റാനുമുണ്ട് പരിഹാരങ്ങള്‍. കൊല്ലം പുനലൂര്‍ കുന്നിക്കോട്ടെ വാടക വീട്ടില്‍ നിന്ന് അറസ്റ്റിലായ തട്ടിപ്പു സ്വാമിയുടെ വലയില്‍ വീണത് നിരവധി യുവതികളാണ്.

 

പല പേരുകളിലായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ചിലയിടങ്ങളില്‍ ഇയാള്‍ രമേശന്‍ നമ്പൂതിരിയാണ്. മറ്റൊരിടത്ത് രമേശന്‍ സ്വാമി. സണ്ണിയെന്നും ഇയാള്‍ അറിയപ്പെട്ടിരുന്നു. തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ അറസ്റ്റിലായത്.

 

നിരവധി തട്ടിപ്പുകളാണ് ഇയാള്‍ വിവിധയിടങ്ങളിലായി നടത്തിയത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടിയെടുത്തു. ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. മാത്രമല്ല, വീടിന് ചുറ്റും നിരവധി കുഴികളെടുക്കുകയും ചെയ്തു.

 

വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി. രണ്ട് കുട്ടികളുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായി അവരെ വിവാഹം കഴിച്ചു. രണ്ട് പെണ്‍കുട്ടികളായ ശേഷം 2019 ല്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തു.

 

പിന്നീട് ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇവരുമൊന്നിച്ച് കൊല്ലത്ത് ആഡംബരമായി താമസിക്കുമ്പോഴാണ് പൊലീസ്.