Friday 14 December 2018


കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് പരിശോധനക്കെത്തിയ ഇന്‍സ്‌പെക്ടറെ യാത്രക്കാരന്‍ കടിച്ചു

By Anju N P.26 Nov, 2018

imran-azhar

തലയോലപ്പറമ്പ്: കെഎസ്ആര്‍ടിസി ബസിലെ പരിശോധനയ്ക്കിടെ ടിക്കറ്റ് ആവശ്യപ്പെട്ട ചെക്കിങ് ഇന്‍സ്‌പെക്ടറുടെ കൈയ്യില്‍ യാത്രക്കാരന്‍ കടിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മുത്തോലപുരത്താണ് സംഭവം. തൊടുപുഴയില്‍നിന്ന് വൈക്കത്തേക്കു പോകുകയായിരുന്ന ബസിലാണ് തലയോലപ്പറമ്പ് അണിയറവീട്ടില്‍ രാജു ജോസഫിന്(46) കടിയേറ്റത്.


ഇന്‍സ്പെക്ടര്‍ പരിശോധനയ്ക്കായി യാത്രക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ തട്ടിക്കയറുകയും തിരിച്ചറിയല്‍ രേഖ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പോക്കറ്റില്‍ നിന്ന് ഐഡി കാര്‍ഡ് എടുക്കുന്നതിനിടെ അയാള്‍ തന്റെ കൈപിടിച്ച് കടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. മറ്റ് യാത്രക്കാര്‍ ബഹളംവെച്ചതോടെ അയാള്‍ അടുത്ത സ്റ്റോപ്പില്‍ ചാടിയിറങ്ങി. രാജു ജോസഫ് തലയോലപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. തലയോലപ്പറമ്പ് പോലീസിനു പരാതി നല്‍കും.