Tuesday 19 March 2024




ജീവിക്കാനായി ശരീരം വിറ്റ് 27 കാരനായ ഉഗാണ്ടന്‍ യുവാവ്

By Anju N P.18 Dec, 2018

imran-azhar

 




ദക്ഷിണാഫ്രിക്ക : ജീവിക്കാനായി ശരീരം വില്‍ക്കേണ്ടി വരുന്ന സ്ത്രീകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ജീവിത മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഉഗാണ്ട സ്വദേശിയായ യുവാവ് . ദക്ഷിണാഫ്രിക്കയില്‍ ജീവിക്കാനായി ഇയാള്‍ ശരീരം വില്‍ക്കുകയാണെന്ന് ഒരു അഭിമുഖത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇരുപത്തിയേഴുകാരനായ പോള്‍ സുലുക്കയാണ് സ്ത്രീകളുടെ കൂടെ കിടക്ക പങ്കിട്ട് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്.

 

താന്‍ ഈ ജോലി എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നതിന് വ്യക്തമായ മറുപടി ഉണ്ട് പോളിന് . എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയില്‍ പണം കണ്ടെത്താന്‍ ഇതിലും വലിയ ഒരു മാര്‍ഗം തനിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ലെന്ന് പോള്‍ പറയുന്നു. മാത്രമല്ല താന്‍ കിടക്ക പങ്കിടുമ്പോള്‍ ലഭിക്കുന്ന പ്രതിഫലവും പോള്‍ വെളിപ്പെടുത്തുന്നു.രണ്ടായിരം രൂപയാണ് സ്ത്രീക്കൊപ്പം ഉറങ്ങുന്നതിനായി പോളിന്റെ തുക.. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 10000 രൂപയാണ് പ്രതിഫലം നല്‍കേണ്ടത്.

 

സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തനിക്ക് സന്തോഷമാണ്. അതില്‍ താന്‍ അഭിമാനിക്കുകയും ചെയ്യുന്നു. പോള്‍ പറഞ്ഞു. സ്ത്രീകള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുന്നു. താന്‍ ഇഷ്ടപ്പെടുന്നത് ചെയ്യുമ്പോള്‍ എനിക്ക് പണം ലഭിക്കുന്നു. സ്ത്രീകള്‍ക്ക് അവരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് താന്‍ ചെയ്യുന്നതെന്നും പോള്‍ വ്യക്തമാക്കുന്നു.

 

താന്‍ ഒരു ഉഗാണ്ടന്‍ വംശജനാണ്. ജോലി അന്വേഷിച്ചാണ് താന്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്. ജോലി ലഭിക്കാതെ വന്നപ്പോള്‍ എന്ത് ചെയ്യണെന്ന് അറിയില്ലായിരുന്നു. ഇതിനിടെ ചില പുരുഷന്മാര്‍ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു. കൈ നിറയെ പണവും വാഗ്ദാനം ചെയ്തു. എന്നാല്‍ തനിക്ക് അതിന് താത്പര്യം ഉണ്ടായിരുന്നില്ല. പിന്നീടാണ് സ്ത്രീകള്‍ സമീപിക്കുന്നത്. -പോള്‍ പറയുന്നു.

 

തന്റെ ബുക്കിംങ്ങുകളില്‍ ചിലപ്പോഴൊക്കെ പിഴവ് സംഭവിക്കുന്നതാണ് ആകെയുള്ള പ്രശ്‌നം. ഒരു റൗണ്ടിനായി ബുക്ക് ചെയ്ത് തന്നെ വിളിച്ചു വരുത്തുന്നവര്‍ പിന്നീട് മൂന്ന് നാല് റൗണ്ടുകള്‍ ആവശ്യപ്പെടുന്നു. ഇതാണ് സംഭവിക്കുന്ന പ്രശ്‌നം. തുടര്‍ന്ന് വര്‍ക്ക് ഷെഡ്യൂള്‍ മാറ്റേണ്ടി വരുന്നു. ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് പുതിയ സമയക്രമം മെസേജ് ചെയ്യേണ്ടി വരുന്നു. -പോള്‍ പറഞ്ഞു. സ്ത്രീകളില്‍ പലരും പോളില്‍ സംതൃപ്തരാണെന്നാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.