Wednesday 12 December 2018


ഐഎഫ്എഫ്‌കെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'മേഘ'ക്ക് ക്ലബ് എഫ്എമ്മിന്റെ പുരസ്‌കാരം

By Anju N P.24 Dec, 2017

imran-azhar

 

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് 'ആള്‍കൂട്ടത്തില്‍ തനിയെ' എന്ന വിഷയത്തില്‍ ക്ലബ് എഫ്എം നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മികച്ച ചിത്രമായി 'മേഘ' തിരഞ്ഞെടുക്കപ്പെട്ടു. യാദാര്‍ഥ്യവും ഭാവനയും കൂടി കലര്‍ത്തി എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു അവസ്ഥയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്.

 


ഒരു കൂട്ടം സിനിമ സ്‌നേഹികളായ യുവാക്കളുടെ മൂന്നാമത്തെ ഹ്രസ്വ ചിത്രമാണിത്. വലിയ പടങ്ങള്‍ക്കിടയില്‍ ഒരു ചെറിയ പടം പിടുത്തം എന്ന തലക്കെട്ടോടു കൂടി 2 മിനിട്ടിനുള്ളില്‍ 'ആള്‍കൂട്ടത്തില്‍ തനിയെ' എന്ന വിഷയത്തിലേക്കാണ് ക്ലബ് എഫ് എം ഷോര്‍ട്ട് ഫിലിം മത്സരം നടത്തിയത്.

 

പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. അത് ചിലപ്പോള്‍ ജീവിത വിജയത്തിനും തകര്‍ച്ചക്കും കാരണമായിരുന്നിട്ടുണ്ട്. പ്രണയ പരാജയം പലരും കലാ സൃഷ്ടികളാക്കാറുമുണ്ട്. മേഘയും അത്തരമൊരു സൃഷ്ടിയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ദേശബന്ധു വ്യക്തമാക്കി.

 

ചിത്രത്തിന്റെ സഹ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ പ്രഭാകറാണ് .രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ഗൗരി എസ് നായര്‍, ഷിബിന്‍ മാത്യു, സജിന്‍ എന്നിവരാണ്. അരവിന്ദ് വേണുഗോപാലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 22nd ഐഎഫ്എഫ്‌കെ സ്ിഗ്നേച്ചര്‍ ഫിലിം VFX ചെയ്ത അജയാണ് എഡിറ്ററും ഗ്രാഫിക്‌സും ചെയ്തിരിക്കുന്നത്.