Wednesday 20 June 2018

'സ്ത്രീകള്‍ വെറും മാംസക്കഷണങ്ങളല്ല' ലൈംഗിക അതിക്രമത്തില്‍ പ്രതിഷേധിച്ച് സൗന്ദര്യ മത്സരത്തില്‍ ബീഫ് ബിക്കിനി ധരിച്ച് സുന്ദരികള്‍

By Anju N P.12 Nov, 2017

imran-azhar

 

ബ്രസീലിയ : കാണികളെ അമ്പരപ്പിച്ച് ബ്രസീലില്‍ വെച്ച് നടത്തിയ മിസ് ബംബം സൗന്ദര്യ മത്സരത്തില്‍ ബീഫ് ബിക്കിനികള്‍ ധരിച്ച് സുന്ദരികള്‍. സൗന്ദര്യ മത്സരത്തിന്റെ റാമ്പിലേക്ക് അഞ്ചോളം സുന്ദരികളാണ് ബീഫ് ബിക്കിനി വേഷത്തില്‍ കടന്നു വന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്.

 

ബോളീവുഡ് സിനിമയില്‍ നിന്നും ഹാര്‍വീ വെയ്ന്‍സ്റ്റീനില്‍ നിന്നും മറ്റും നേരിടേണ്ടി വന്ന ലൈംഗിക പീഡന കഥകളുമായി ഒരു നടി എങ്കിലും ദിനംപ്രതി സമൂഹമാധ്യമത്തിലൂടെ മുന്നോട്ട് വരുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇത്തരത്തില്‍ ഒരു വസ്ത്രം ധരിച്ചതെന്നാണ് അഞ്ച് സുന്ദരികളും മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

 

50 കിലോഗ്രാം ബീഫായിരുന്നു ഇവരുടെ വസ്ത്ര നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. സ്ത്രീകളെ വെറും മാംസകഷണമായാണ് മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും എല്ലാവരും കണക്കാക്കുന്നത്. പീഡിപ്പിക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും ഇതിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകായണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.