Friday 26 May 2017

വിവാഹക്ഷണക്കത്തിൽ പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾ

By Greeshma G Nair.29 Apr, 2017

imran-azhar

 

 
 


എന്തും ഏതും നവമാധ്യമങ്ങളിൽ വൈറലാകുന്ന കാലം ...
രാജസ്ഥാനിലെ ഒരു വിവാഹക്ഷണക്കത്താണ്  ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. 


ന്യൂജെൻ തരംഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഈ ക്ഷണക്കത്ത് പിന്നെങ്ങനെ വൈറലായി ...?  
 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രധാനപ്പെട്ട നയങ്ങളാണ് ഈ കല്യാണകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.
വധുവിന്റെ അമ്മാവനാണ് ഇത്തരത്തില്‍ രസകരമായ കല്യാണക്കുറികള്‍ അച്ചടിക്കാന്‍ മുന്നോട്ട് വന്നത് .    

പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികളെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വധുവിന്റെ അമ്മാവൻ പറഞ്ഞു .

എല്ലാവരുടെയും വീടുകളില്‍ ശൗച്യാലയം വേണമെന്ന് നിര്‍ദ്ദേശവും അവര്‍ വച്ചിട്ടുണ്ട്.

കഴിഞ്ഞമാസം ബെംഗളൂരുവില്‍ നടന്ന വിവാഹത്തില്‍ സ്വച്ഛ ഭാരതത്തിന്റെ ലോഗോ ഉപയോഗിച്ചിരുന്നു. ഇത് ട്വിറ്ററിലൂടെ പങ്കുവച്ച യുവാവിന്റെ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവയ്ക്കുക മാത്രമല്ല എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.