Thursday 22 August 2019




നനഞ്ഞു വിറയ്ക്കുന്ന കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേർത്ത് രക്ഷാപ്രവർത്തകൻ; വീഡിയോ വൈറൽ

By Sooraj Surendran.10 Aug, 2019

imran-azhar

 

 

മറ്റൊരു പ്രളയ ഭീഷണി നേരിടുകയാണ് നമ്മുടെ കേരളം. സംസ്ഥാനത്ത് മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിൽ മരണം 57 കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ ഒരു കുരങ്ങൻകുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന വൈകാരികമായ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. നനഞ്ഞു വിറയ്ക്കുന്ന കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകന്റെ മുഖത്ത് ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ചതിന്റെ ചാരുതാർഥ്യം കാണാം. കുരങ്ങിന്റെ പുറത്ത് വാൽസല്യത്തോടെ തടവുന്ന അദ്ദേഹത്തിന്റെ മുഖത്ത് ആനന്ദക്കണ്ണീരും കാണാം. അനന്തവിഷ്ണു അജിത് എന്നയാളാണ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് രക്ഷാപ്രവർത്തകരാണ് വിവിധ ഇടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.