Tuesday 02 June 2020




മിസിസ് ഇന്ത്യ പ്രൈഡ് ഓഫ് നേഷൻ - റൈസിംഗ് സ്റ്റാർ അവാർഡ് നേടി കാര്യവട്ടം സ്വദേശിയായ യുവതി

By Sooraj Surendran.14 Sep, 2019

imran-azhar

 

 

തിരുവനന്തപുരം: ഡൽഹി ഗുഡ്ഗാവിലെ ഗ്ലാമർ ഗുഡ്ഗാവ് സംഘടിപ്പിച്ച മിസിസ് ഇന്ത്യ പ്രൈഡ് ഓഫ് നേഷൻ - റൈസിംഗ് സ്റ്റാറിൽ അവാർഡ് നേടി തിരുവനന്തപുരം, കാര്യവട്ടം സ്വദേശിയായ യുവതി ഡോക്ടർ അമ്പിളി പട്ടേൽ. കാര്യവട്ടം വിയ്യാറ്റ് സ്വദേശികളായ ജയലക്ഷ്മിയുടെയും, വിജയൻ നായരുടെയും മകളാണ് അഹമ്മദാബാദിലെ ഡോക്ടറായ അമ്പിളി പട്ടേൽ. 

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേർ പങ്കെടുത്ത മത്സരം അവസാന ഘട്ടത്തിൽ 100 പേരായി ചുരുങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് റൗണ്ടുകൾക്ക് ശേഷമാണ് ഡോ.അമ്പിളി പട്ടേൽ മിസിസ് ഇന്ത്യ പ്രൈഡ് ഓഫ് നേഷൻ - റൈസിംഗ് സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിലെ ഹോട്ടൽ ലീല ആംബിയൻസിൽ സെപ്റ്റംബർ എട്ടിനാണ് അവാർഡ് സമ്മാനിച്ചത്. ഡോ. സുരേഷ്‌കുമാർ പട്ടേലിന്റെ ഭാര്യയാണ് അമ്പിളി പട്ടേൽ.