By anju.07 Feb, 2019
മുംബൈ: മുംബൈ സ്വദേശിയായ 27കാരന്റെ വാദം കേട്ട് ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം. തന്റെ അനുവാദം കൂടാതെ തന്നെ ജനിപ്പിച്ചതിന് അച്ഛനെയും അമ്മയെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് റാഫേല്‍ സാമുവല്‍ എന്ന യുവാവ്.
തന്റെ സമ്മതമില്ലാതെയാണ് മാതാപിതാക്കള്‍ തനിക്ക് ജന്മം നല്‍കിയത് എന്നതാണ് ഈ 27 കാരന്റെ പ്രശ്നം. എന്നാല്‍, മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നം ഉള്ളതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ഒരു നിയമ നടപടിക്ക് ഒരുങ്ങുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. അച്ഛനമ്മമാരോട് വളരെ ആത്മബന്ധം പുലര്‍ത്തുന്ന മകനാണ് റാഫേല്‍.
പിന്നെ എന്താണ് ഇത്തരമൊരു വിചിത്രമായ ആവശ്യത്തിന് പിന്നിലെന്ന് ചിന്തിക്കുകയാണോ ശിശു രഹിത ലോകത്തിനായി വാദിക്കുന്നവരിലൊരാളാണ് റാഫേല്‍ സാമുവല്‍. ഈ ലോകത്തിലേക്ക് പുതിയതായി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്ന് വിശ്വസിക്കുന്ന ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് രംഗത്ത് വന്നത്. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന വിശ്വാസക്കാരാണ് ഇവര്‍. അതുകൊണ്ടു തന്നെ കൂടുതല്‍ മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ അംഗീകരിക്കുന്നില്ല. കുട്ടികളില്ലാത്ത ലോകത്തെ കുറിച്ചാണ് റാഫേല്‍ ഉള്‍പ്പെടെ ഉള്ള ഇവര്‍ സ്വപ്നം കാണുന്നത്.
നിഹിലാനന്ദ് എന്ന ഫേസ്ബുക്ക് പേജില്‍ റാഫേല്‍ ഇതിനെ കുറിച്ചെല്ളാം വിശദീകരിക്കുന്നുണ്ട്. ഏറ്റവും പുതുതായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാതാപിതാക്കളെ കോടതി കയറ്റാന്‍ ഒരുങ്ങുന്നതായി റാഫേല്‍ വ്യക്തമാക്കിയത്. ഈ ലോകത്തുള്ളവരാരും അവരവരുടെ സമ്മതപ്രകാരം ജനിച്ചവരല്ള. അതുകൊണ്ടുതന്നെ അവരാര്‍ക്കും മാതാപിതാക്കളോട് കടപ്പാട് വേണ്ട എന്ന് ബോദ്ധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.