Friday 14 December 2018


'നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ...' ഇനി എടുത്തു ചാടിയാല്‍ പിടിവീഴും

By Anju N P.24 Nov, 2018

imran-azhar

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ടിക് ടോക് വീഡിയോകള്‍ ചെയ്യാന്‍ എന്തും ചെയ്യാനായി നില്‍ക്കുകയാണ് ചെറുപ്പക്കാര്‍. ഇത്തരത്തില്‍ പലതരത്തിലുള്ള ടിക് ടോക് വീഡിയോകള്‍ പുറത്തുവന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡിങ്, ജാസി ഗിഫ്റ്റിന്റെ 'നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ..' എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ്. അതാകട്ടെ ഹൈല്‍മറ്റ് വച്ച് പച്ചിലകളും കൈയില്‍ പിടിച്ച് ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടിനടുറോഡില്‍ തുള്ളിക്കളിക്കുന്നതാകണം.

 


വൈറലാകാന്‍ വേണ്ടി പാഞ്ഞു വരുന്ന ബസുകളും കാറുകളും, തുടങ്ങി പൊലീസ് ജീപ്പ് വരെ തടഞ്ഞുനിര്‍ത്തി നൃത്തം ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഓടുന്ന വാഹനങ്ങള്‍ക്കു മുമ്പില്‍ ഹെല്‍മറ്റ് ധരിച്ചും ധരിക്കാതെയും ന്യൂ ജനറേഷന്‍ കുട്ടികള്‍ തുള്ളുന്ന വീഡിയോ ധാരളം വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

 

അപകടം ക്ഷണിച്ചു വരുത്തുന്ന ഈ ടിക് ടോക് കളികള്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുതെന്നും അപായകരമായ അനുകരണങ്ങള്‍ വേണ്ടെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ടിക് ടോകുമായി റോഡിലിറങ്ങുന്നവരെ പിടികൂടാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.