Saturday 23 March 2019


കുരുന്നു കരസ്പര്‍ശം; അമ്മക്ക് പുനര്‍ജ്ജന്മം

By Anju N P.18 Jul, 2018

imran-azhar


ജനിച്ച് ഒന്നാം നാള്‍ കഴിഞ്ഞ് കുഞ്ഞ് തൊട്ടപ്പോള്‍ ആറുമാസത്തിലധികമായി കോമ സ്‌റ്റേജിലായിരുന്ന അമ്മ കണ്ണ് തുറന്ന് അവനെ മാറോടണച്ചപ്പോള്‍ തോറ്റത് ശാസത്രമോ ? . കിടക്കയില്‍ നിന്ന് അനങ്ങാന്‍ പോലുമാകാത്ത നിലയിലായിരുന്നു ബെറ്റിന.തലച്ചോറിനേറ്റക്ഷതം മൂലം അബോധാവസ്ഥയിലായി ശ്വാസോച്ഛാസം പോലും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കോട്ടയം കാരിത്താസ് ആസുപത്രിയില്‍ ബെറ്റിയെ എത്തിച്ചത്. ആ സമയം അവര്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു.

 

പിന്നീട് രണ്ടു മാസം വെന്റിലേറ്ററിലാിരുന്നു കഴിച്ചുകൂട്ടിയത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.മരുന്നുകളുടെ പരിണിതഫലമായി ആ കുഞ്ഞുജീവന്‍ നിലച്ചു പോകുമോ എന്ന് ഡോക്ടര്‍മാര്‍ ആദ്യം ആകുലപ്പെട്ടിരുന്നു. ഒരുപക്ഷേ എന്തെങ്കിലും വൈകല്യങ്ങളോടെ പിറക്കുമോ എന്നും അവര്‍ ആശങ്കപ്പെട്ടു. അതിനാല്‍ തന്നെ ആ കുഞ്ഞില്‍ അവരുടെ പ്രതീക്ഷ ഏതാണ്ട് അറ്റനിലയിലായിരുന്നു. എങ്കിലും വയറ്റിലെ പ്രാണന്‍ നിലയ്ക്കാതിരിക്കാന്‍ ഐസിയുവില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ആ ജീവന്‍ ആരോടും പരിഭവമില്ലാതെ ജീവിക്കുകയായിരുന്നു. ചെറിയ വളര്‍ച്ചക്കുറവ് മാത്രമായിരുന്നു പ്രശ്‌നമായി കണ്ടത്. മറ്റു ശാരീരിക-മാനസിക പ്രശ്‌നങ്ങളൊന്നും തന്നെ ആ കുഞ്ഞുജീവന്‍ നേരിട്ടില്ല. തുടര്‍ന്ന് ജൂണ്‍ 14ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പേരൂര്‍ പെരുമണ്ണിക്കാലാ അനൂപിന് വേദന നിറഞ്ഞ നിമിഷങ്ങളില്‍ തെല്ലൊരാശ്വാസമായാണ് അവന്‍ പിറന്നത്.

 

ബെറ്റിയുടെ കേസ് മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണെന്ന് ഇവരെ ശുശ്രൂഷിച്ച കാരിത്താസിലെ ഗൈനക്കോളജിസ്റ്റ് ഡോ റെജി പറഞ്ഞു. ചികിത്സയടെ പല ഘട്ടങ്ങളിലും വിദഗ്ദരുടെ അഭിപ്രായം തേടിയിരുന്നു. മെഡിക്കല്‍ കേളേജില്‍ വിദഗ്ദാഭിപ്രായം ത്ടിയപ്പോള്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്ത് അമ്മയുടെ ജീവന്‍ രക്ഷിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ കുഞ്ഞിനെ നശിപ്പിക്കാനുള്ള മനസ്സ് അവര്‍ക്ക് വന്നില്ല. ഒടുവില്‍ അബോര്‍ഷന്‍ നടന്നില്ലെന്ന് മാത്രമല്ല ഓരോ പ്രാവശ്യത്തെ സ്‌കാനിങ്ങിലും കുഞ്ഞ് കൂടുതല്‍ ആക്ടീവായി കാണപ്പെട്ടു. ഒടുവില്‍ ജൂണ്‍ 14 ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

 

അമ്മയുടെ അരികില്‍ കിടത്തിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ആറുമാസങ്ങള്‍ നീണ്ട അബോധാവസ്ഥയ്‌ക്കൊടുവില്‍ ബെറ്റീന ആദ്യമായി കണ്ണുതുറന്നു. ആ പിഞ്ചുകരച്ചില്‍ കേട്ട് കുഞ്ഞിനെ മാറോടണക്കി. ഇപ്പോള്‍ ബെറ്റീന പൂര്‍ണമായും ജീവിതത്തിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. പ്രസവശേഷം 10-ാം ദിവസം തന്നെ ബെറ്റീന ആശുപത്രി വിട്ടു. ബെറ്റീനയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന്റെ ഓരോ ചുവടുകളായി ഫിസിയോതെറപ്പിയും മരുന്നുകളും തുടരുന്നുണ്ട്. പിന്നെ എന്തിനേറെ, ആ കുഞ്ഞിന്റെ സാന്നിധ്യവും. എല്‍വിന്‍ എന്നാണ് അവര്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.