Saturday 26 May 2018

ന്യൂഡ് ക്ലീനേഴ്‌സിനെ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു!

By BINDU PP .17 Apr, 2018

imran-azhar

 

 

 

ന്യൂഡ് ക്ലീനേഴ്‌സിനെ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നു. 30 മുതല്‍ 45 യൂറോ വരെ നല്‍കിയാണ് ഇത്തരത്തിലുള്ള ക്ലിനേഴ്സിനെ കൊണ്ടുവരുന്നത്. ടുകളിലെ പൊടി തട്ടി അടിച്ചു വരി തുടച്ചു വീടു വൃത്തിയാക്കുകയാണു ജോലി. എന്നാല്‍ ചെറിയൊരു നിബന്ധന മാത്രം ജോലിക്കാര്‍ നഗ്നരായിരിക്കണം. യു കെയിലെ നാച്വറല്‍ കമ്പനിയാണ് ഉപഭോക്താക്കള്‍ക്കായി ന്യൂഡ് ക്ലീനേഴ്‌സിനെ എത്തിച്ചു കൊടുക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് സ്ത്രീകളെയും പുരുഷനെയും ജോലിക്ക് നല്‍കും. വീട്ടില്‍ എത്തുന്ന ന്യൂഡ് ജോലിക്കാരുടെ പ്രായവും ആകാരവാടിവും എങ്ങനെയായിരിക്കണം എന്ന് ഉപഭോക്താവിന് നിര്‍ദേശിക്കാം. തങ്ങള്‍ ഒരു ഏജന്‍സി പോലെയാണു പ്രവര്‍ത്തിക്കുന്നത് എന്ന് കമ്പനിയുടെ സ്ഥാപക ലാറ സ്മിത്ത് പറയുന്നു. ഒരിക്കല്‍ ഒരു കസ്റ്റമര്‍ തനിക്കു ന്യൂഡ് ക്ലീനറെ ലഭിക്കുമോ എന്ന് ആവശ്യവുമായി കമ്പനിയിലേയ്ക്കു വിളിച്ചു.നഗ്നരായ സ്ത്രീ ജോലിക്കാര്‍ക്ക് ആവശ്യക്കാര്‍ ഉള്ളതു പോലെ പുരുഷ ജോലിക്കാര്‍ക്കും ആവശ്യക്കാര്‍ ഉണ്ട് എന്ന് ഇവര്‍ പറയുന്നു. സ്ത്രീ ന്യൂഡ് ക്ലീനേഴ്‌സിനെ ആവശ്യപ്പെട്ടു വിളിക്കുന്നവരില്‍ അതികവും മധ്യവയസ് എത്തിയ ശരീരം പൂര്‍ണ്ണവളര്‍ച്ച എത്തിയവരേയാണ് ആവശ്യ പെടുന്നത്. ഞങ്ങളുടെ ക്ലീനേഴ്‌സ് പ്രഫഷനലാണ്. ഒരു നഗ്നസ്ത്രീയുടെ ശരീരം കാണുമ്പോള്‍ ഒരു വ്യക്തിക്കുണ്ടാകുന്ന അങ്കലാപ്പുകള്‍ ഇവര്‍ക്കു മനസിലാകും. പക്ഷേ അവര്‍ നിങ്ങളില്‍ നിന്നു ബഹുമാനം ആഗ്രഹിക്കുന്നുണ്ട് അവര്‍ക്ക് ബഹുമാനം കൊടുക്കുകയും അവരോടു സ്വകാര്യത പുലര്‍ത്തുകയും വേണം എന്നു സ്മിത്ത് പറയുന്നു.