Friday 14 August 2020




അപ്പാപ്പനും അമ്മാമ്മയും പൊളിയേ......'എന്റടുക്കേ വന്നടുക്കും പെമ്പറന്നോളേ' വൈറല്‍

By anju.25 May, 2019

imran-azhar

 

പ്രായം മറന്ന് പാട്ടിനൊപ്പം നൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ അപ്പാപ്പനും അമ്മാമ്മയും.പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തിയ ഇവരെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ ഒന്നാകെ ഇവര്‍ക്ക് കൈയടിക്കുകയാണ്.


എന്റടുക്കേ വന്നടക്കും പെമ്പറന്നോളെ...' എന്ന പാട്ടിനാണ് ഇരുവരും ചുവടു വെക്കുന്നത്. പാട്ടിനൊത്ത വേഷത്തില്‍ അതും നല്ല ഒന്നാന്തരം എനര്‍ജിയോടെ. ചുറ്റുംകൂടി നില്‍ക്കുന്നവര്‍ ഇവരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. നിരവധി പേരാണ് ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അനവധി പേര്‍ നൃത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുമുണ്ട്.