Saturday 18 August 2018

ധ്യാനം ദേയം നരസിംഹം...ഇതാ ഒരു കിടുക്കാച്ചി എന്‍ട്രി !

By Anju N P.19 Jul, 2018

imran-azhar

ധ്യാനം ദേയം നരസിംഹമെന്ന് കേള്‍ക്കുമ്പോള്‍ രോമം എഴുന്നേറ്റ് നില്‍ക്കാത്തവരില്ല....അതുപോലെ തന്നെ കലി തുള്ളി വരുന്ന മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന വന്‍ മരങ്ങളെ കരക്കടിപ്പിക്കുന്ന മുള്ളന്‍കൊല്ലി വേലായുധനെയും മലയാളികള്‍ അത്രപെട്ടെന്ന് മറക്കാനിടയില്ല. ഈ രണ്ടു പരിവേഷവും ഒത്തിണങ്ങിയ ഒരുഹീറോയെ മലയാളികള്‍ക്ക് കിട്ടിയിരിക്കുകയാണ്. അവതാരപ്പിറവിയുടെ സകല രൗന്ദ്രഭാവങ്ങളും ആവാഹിച്ച ആ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് പാലാ നരസിംഹം എന്നാണ്. നരസിംഹത്തിലെ മോഹന്‍ലാലിനെയും നരനിലെ മുള്ളന്‍കൊല്ലി വേലായുധന്റെയും ഒരു സമ്മിശ്ര രൂപം. അതാണ് പാലാ നരസിംഹം....

 

കനത്ത മഴയില്‍ വെള്ളത്തിലായ പാലാ ബിവറേജില്‍ നിന്ന് കുപ്പി വാങ്ങി സാഹസികത ഒട്ടും കുറയാതെ വെള്ളത്തിനടയിലൂടെ നീന്തി കുപ്പിയുമായി പൊങ്ങുന്ന പാലാ നരസിംഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.