Sunday 15 December 2019




പൊട്ടിപ്പൊളിഞ്ഞ് പേയാട്-പള്ളിമുക്ക് റോഡ്; നടുവൊടിഞ്ഞ് ജനം

By Sooraj Surendran.22 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: പൊട്ടിപ്പൊളിഞ്ഞ പേയാട്-പള്ളിമുക്ക് റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. തലസ്ഥാനത്തിന്റെ തെക്കന്‍മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് അറ്റക്കുറ്റപ്പണികള്‍ നട ത്താത്തതിനാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. റോഡില്‍ രൂപപ്പെട്ട കുഴികളില്‍ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. മഴകാരണം വെള്ളക്കെട്ട് രൂപപ്പെടുന്നതും അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കാല്‍നട യാത്ര പോലും സാദ്ധ്യമല്ലാതായിരിക്കുകയാണിവിടെ.