Friday 18 October 2019




ഫേസ്ബുക്കിന് വിട യൂട്യൂബിലേക്ക് മാറുന്നുവെന്ന് പ്രശാന്ത് ബ്രോ

By Sooraj Surendran.03 Oct, 2019

imran-azhar

 

 

ജനങ്ങളോട് നേരിട്ട് സംവദിക്കാൻ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി കയ്യടി നേടിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുന്‍ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത്. പുത്തൻ വ്ലോഗുമായി ജനങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രശാന്ത് ബ്രോ. അടുത്തിടെയാണ് പ്രശാന്ത് ഫേസ്ബുക്കിനോട് വിടപറയുകയാണെന്ന് അറിയിച്ചത്. പ്രശാന്ത്. എൻ എന്ന പേരിലാണ് അദ്ദേഹം പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ഫേസ്ബുക്കിനോട് വിട പറഞ്ഞതിന്റെ കാരണവും, യൂട്യൂബ് നൽകുന്ന സ്വകാര്യതയെ കുറിച്ചും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. ജീവിതത്തെ പോസിറ്റീവായി എങ്ങനെ കാണാം? പ്രതിബന്ധങ്ങളെ എങ്ങനെ തരണം ചെയ്യാം? എന്നീ ചോദ്യങ്ങൾക്കും പ്രശാന്ത് ബ്രോ വിഡിയോയിൽ മറുപടി നൽകുന്നുണ്ട്. നമ്മുടെ മനഃസമാധാനത്തിനു വില കൽപ്പിക്കുന്നത് കൊണ്ടാണ് യൂട്യൂബിലേക്ക് മാറിയതെന്ന് പ്രശാന്ത് ബ്രോ പറഞ്ഞു.