Tuesday 19 November 2019




'പബ്ലിക്' ടോയിലറ്റ്!

By online desk .04 Nov, 2019

imran-azhar

 

 

തിരുവനന്തപുരം നഗരസഭ ജനപ്രതിനിധിയായ കരമന അജിത്തിനുണ്ടായ അനുഭവം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചപ്പോള്‍ എന്റെ വാര്‍ഡില്‍ വാഹന അപകടകത്തില്‍ പ്രശസ്ത മേക്കപ്പ് മാന്‍ കരമന മുത്തു കൃഷ്ണന്‍ മരണപ്പെട്ടു. അതിന്റെ ഇന്‍ക്വിസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട് നേമം പോലീസിന്റെ നിര്‍ദ്ദേശാനുസരണം രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ എനിക്കുണ്ടായ ഒരു ദുരവസ്ഥ വിവരിക്കാതിരിക്കാന്‍ കഴിയില്ല.

 

അവിടെ എത്തി ഏകദേശം ഇന്‍ക്വിസ്റ്റ് നടപടികളുടെ ഭാഗമായി രണ്ട് മണിക്കൂര്‍ നില്‍ക്കേണ്ടതായി വന്നു. അപ്പോള്‍ എനിക്ക് മൂത്രശങ്കയുണ്ടാകുകയും അതേ തുടര്‍ന്ന് മോര്‍ച്ചറി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് ഇവിടെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ വിനീതവിധേയനായി അദ്ദേഹം പറഞ്ഞു 'ഇവിടെ ഇല്ല'. ഏകദേശം നൂറുകണക്കിന് ആള്‍ക്കാര്‍ വന്നു പോകുന്ന ഇവിടെ ഒരു പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലേ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് തൊട്ടടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അടുത്തുണ്ട് എന്നാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശാനുസരണം ഏകദേശം അര കിലോമീറ്റര്‍ അകലെയുള്ള അവിടെ പോയപ്പോള്‍ കണ്ട കാഴ്ചയാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

 

ആകെ മൂന്നു ടോയിലറ്റുകള്‍ ഒന്ന് പുരുഷന്മാർ ഒന്ന് സ്ത്രീകള്‍ മറ്റൊന്ന് ജനറല്‍ ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഉള്ള ടോയിലറ്റുള്‍ അടഞ്ഞ് കിടക്കുന്നു. മാത്രവുമല്ല രണ്ട് ടോയിലറ്റുകളുടെയും വാതിലില്‍ ഒരു കേടായ ഇരുചക്രവാഹനം കെട്ടി ഡോറുകള്‍ അടഞ്ഞ നിലയിലാണ്. കൂടാതെ മൂന്നാമത്തെ തുറന്ന് കിടന്നിരുന്ന ടോയിലറ്റില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച മനസ് മടുപ്പിക്കുന്നതും വൃത്തിഹീനമായ നിലയിലുമായ അവസ്ഥയാണ്. കൂടാതെ അവിടെ വെള്ളവും ലഭ്യമല്ലാത്ത സാഹചര്യമാണ്.


കോടികള്‍ മുടക്കി സര്‍ക്കാര്‍ നിര്‍മ്മിച്ച ഒരു സുപ്പര്‍ സ്പഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അവസ്ഥ കണ്ട ജനപ്രതിനിധിയായ എനിക്ക് ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. നമ്മുടെ പ്രധാനമന്ത്രിയുടെ പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്‍ വഴി കോടികള്‍ സംസ്ഥാന സര്‍ക്കാറിലേക്ക് ഒഴുകി എത്തുന്നു. ആ സ്വപ്ന പദ്ധതിയെ സര്‍ക്കാര്‍ അട്ടിമറിക്കുന്നതായാണ് ഇതൊക്കെ കാണുമ്പോള്‍ മനസ്സിലാകുന്നത്. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നത് ഇത്തരം സാഹചര്യങ്ങിലാണ്.