Tuesday 02 June 2020
തൃശൂരിൽ പുലിയിറങ്ങി..!

By Sooraj Surendran.14 Sep, 2019

imran-azhar

 

 

തൃശൂർ: ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തെ പ്രകമ്പനംകൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം പുലികളാണ് നഗര വീഥിയിൽ അണിനിരക്കുന്നത്. വിയ്യൂർ ദേശത്തിന്‍റെ പുലിപ്പടയിൽ ഇത്തവണയും പതിവ് തെറ്റിക്കാതെ പെൺപുലികളുണ്ട്. അയ്യന്തോൾ, തൃക്കുമാരംകുടം, കോട്ടപ്പുറത്തുനിന്നും വിയ്യൂരിൽനിന്നും രണ്ട് ടീമുകൾ വീതവും ഇത്തവണയുണ്ട്. 51 പുലികളുമായി ഇറങ്ങുന്ന വിയ്യൂർ ദേശത്തിനൊപ്പംനാല് പെൺപുലികളാണ് ഇത്തവണ ചുവട് വെക്കുക. അതേസമയം ഓരോ ടീമിലും 35 പുലികൾ വേണമെന്ന് ചട്ടമുണ്ട്. പരമാവധി 51 പുലികൾ മാത്രമേ പാടുള്ളു.