Friday 18 October 2019




റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബോളിവുഡിലേക്ക്; ഉപേക്ഷിച്ചു പോയ മകളും അമ്മയെ തേടിയെത്തി

By mathew.28 Aug, 2019

imran-azhar

 

കൊല്‍ക്കത്തയിലെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും ആലപിച്ച ഒരൊറ്റ പാട്ട് കൊണ്ട് ജീവിതം മാറിമറിഞ്ഞ സന്തോഷത്തിലാണ് രാണു മണ്ടല്‍. 'ഏക് പ്യാര്‍ ക നഗ്മാ ഹെ' എന്ന ഗാനമാലപിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ രാണുവിനെ തേടി ബോളിവുഡ് ഗായികയാകാനുള്ള അവസരവും എത്തിയിരിക്കുകയാണ്. പത്തു വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയ മകളും ഇപ്പോള്‍ രാണുവിനെ തേടി എത്തിയിരിക്കുകയാണ്.

തന്നെ തേടിയെത്തിയ മകള്‍ സതി റോയിയെ രാണു ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് പാട്ട് പാടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അമ്മയ്ക്ക് പ്രശസ്തി ലഭിച്ച ശേഷം മാത്രം ഓടി വന്ന സതി റോയിയെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സംഗീത സംവിധായകന്‍ ഹിമേഷ് റെഷ്മിയക്കൊപ്പം സിനിമയില്‍ പാടിയിരിക്കുകയാണ് രാണു. ഇവരുടെ റിക്കോര്‍ഡിങ് വീഡിയോ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്.

സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് റെഷ്മിയ രാണുവിനെ ക്ഷണിച്ചത്.