Saturday 20 October 2018



പീഢനത്തിനെതിരെ ജിപിഎസ്, ക്യാമറ എന്നിവയുള്ള 'റേപ്പ്- പ്രൂഫ്' അടിവസ്ത്രവുമായി ഒരു പെണ്‍കുട്ടി

By Anju N P.13 Jan, 2018

imran-azhar

 

ലൈംഗിക പീഡനത്തിന്റെ ഭീകരതയെത്തുടര്‍ന്ന് ലൈംഗിക പീഡനത്തെ പ്രതിരോധിക്കാനും പ്രതികളെ പിടിക്കാനും സഹായിക്കുന്ന ഹൈടെക് അടിവസ്ത്രം കണ്ടുപിടിച്ചു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് സ്വദേശിയായ സീനു കുമാരിയാണ് വിചിത്രമായൊരു കണ്ടുപിടിത്തം നടത്തിയത്.


പെണ്‍കുട്ടി വികസിപ്പിച്ചെടുത്ത വസ്ത്രത്തില്‍ കോമ്പിനേഷന്‍ ലോക്ക്, പോലീസിനെ അറിയിക്കാനുള്ള ജിപിഎസ് സംവിധാനം, ആക്രമണകാരികളുടെ മുഖം രേഖപ്പെടുത്താന്‍ ഒരു വീഡിയോ ക്യാമറ എന്നിവയൊക്കെ നല്‍കിയിട്ടുണ്ട്.


പാസ്‌വേഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ കഴിയില്ല. ജിപിഎസ് സംവിധാനം കുടുംബത്തിനും പൊലീസിനും സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. വിഡിയോ ഫീച്ചര്‍ വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെടും. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയല്‍ കൊണ്ടാണ് അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 4300 രൂപയാണ് ഈ അടിവസ്ത്രത്തിന്റെ വില. പൊതു മാര്‍ക്കറ്റില്‍ ഉല്‍പ്പന്നം എത്തിക്കാനാണ് സീനയുടെ പദ്ധതി.

 

വിഡിയോ കാണാം;