Wednesday 23 January 2019


അമ്മയ്ക്കുള്ളതേ അവള്‍ക്കുമുള്ളൂ ; യുവാവിന്റെ വീഡിയോ വൈറല്‍

By BINDU PP.24 Feb, 2017

imran-azhar

 

 

 


നാട്ടില്‍ പീഡനങ്ങളും ആക്രമണ പരമ്പരകളും പെരുകുമ്പോള്‍ കുറ്റവാളികളെ ജയിലിലടയ്ക്കണം, തൂക്കിക്കൊല്ലണം തുടങ്ങിയ ആവശ്യങ്ങളാണ് ഉയരുന്നത്. അഭിപ്രായങ്ങളും ആവശ്യങ്ങളും ഉയരുന്നതില്‍ തെറ്റില്ല, പക്ഷേ അതിന് മുന്‍പ് സ്വയം ഒന്നു വിലയിരുത്തുകയും മാറ്റത്തിന് തുടക്കമിടേണ്ട ഇടം സ്വന്തം കുടുംബത്തിലാണെന്നും പറയുകയാണ് ഒരു യുവാവ്. അങ്കമായി കറുകുറ്റി സ്വദേശിയും കുഴിച്ചുമൂടപ്പെട്ട ചിന്തകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസഫ് അന്നംകുട്ടി ജോസാണ് തന്റെ അനുഭവങ്ങള്‍ ഐ ആം ദ ചേഞ്ച് എന്ന വീഡിയോയിലൂടെ തുറന്നു പറയുന്നത്. അഞ്ചാം വയസില്‍ സ്ത്രീയുടെ നഗ്നത കാണാന്‍ ശ്രമിച്ചതും അമ്മയുടെ പിടിയില്‍ അകപ്പെട്ട സംഭവവുമെല്ലാം യുവാവ് വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു തിരിച്ചറിവായിരുന്നുവെന്നും യുവാവ് പറയുന്നു.