Monday 12 November 2018


ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്...ഈ പരസ്യത്തിലെ കുട്ടിയെ ഇപ്പോള്‍ കണ്ടാല്‍ മനസ്സിലാകില്ല

By Anju N P.22 Nov, 2017

imran-azhar

 


ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്...! ഈ വാക്കുകള്‍ കേള്‍ക്കാത്തവരായി ആരും തന്നെ കാണില്ല. സര്‍ക്കാരിന്റെ സാമൂഹ്യ അവബോധ പരസ്യചിത്രമായ നോ സ്‌മോക്കിംഗ് പരസ്യത്തിലെ വരികളാണിത്. പരസ്യത്തിലെ വരികളെപ്പോലെത്തന്നെ അതിലെ രംഗങ്ങളും എല്ലാവരും ഓര്‍ത്തിരിക്കും. പരസ്യത്തിലെ കുഞ്ഞുതാരത്തേയും നമ്മള്‍ എന്നും ഓര്‍ത്തിരിക്കാറുണ്ട്. തിയറ്ററുകളിലും മറ്റും ഈ പരസ്യം ഏറെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. പുകവലിക്കാരനായ പിതാവിന്റെ അടുത്തിരിക്േകുന്ന സുന്ദരിയായ ഈ കുട്ടിയെ പിന്നെയാരും കണ്ടിട്ടില്ല. ഈ കുഞഅഞു താരത്തെ ഇപ്പോള്‍ കണ്ടാല്‍ നമുക്ക് മനസ്സിലാകില്ല.

 

19 വയസ് കഴിഞ്ഞ സിമ്രാന്‍ നടേക്കര്‍ ഇപ്പോള്‍ ഏറെ വ്യത്യസ്തലുക്കിലാണ്. മറ്റ് ചില പരസ്യങ്ങളിലും സിമ്രാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡോമിനോസ്, വീഡിയോകോണ്‍, ക്ലിനിക് പ്ലസ്, ബാര്‍ബി ടോയ്‌സ് എന്നിവയുടെ പരസ്യങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്ഖ് എന്ന ചിത്രം, ഡിസ്‌നി ചാനലിന്റെ കോമഡി പരിപാടിയായ 'ഓയേ ജാസി' എന്നിവയിലും സിമ്രാന്‍ അഭിനയിച്ചിട്ടുണ്ട്.