Monday 23 October 2017

'നിങ്ങള്‍ അസ്സല്‍ മിടുക്കിയാണ്' ; റിമ കല്ലിങ്ങലിനെ പ്രശംസിച്ച ആര്‍ ജെ ബാലയുടെ പോസ്റ്റ് വൈറലായി !

By Anju N P.07 Oct, 2017

imran-azhar

 

മലയാള സിനിമയിലെ സ്ത്രീശക്തികളിലൊരാളാണ് നടി റിമ കല്ലിങ്കല്‍. സ്വന്തം നിലപാടുകള്‍ വെട്ടി തുറന്ന് പറയുന്നതിലുടെയാണ് റിമ കല്ലിങ്ങല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രതികരിച്ചവരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. അവാര്‍ഡ് വേദിയില്‍ പരസ്യമായി അവള്‍ക്കൊപ്പം
എന്നു കുറിച്ചിരിക്കുന്ന ബാനറുമായി വേദയിലെത്തി ഏവരെയും ഞെട്ടിച്ചിരുന്നു.

 

ഇപ്പോഴിതാ, റിമ കല്ലിങ്കലിന്റെ നിലപാടുകളെ പ്രശംസിച്ച് ആര്‍ ജെ ബാല രംഗത്തെത്തിയിരിക്കുന്നു. രഹസ്യമൊഴി കൊടുക്കേണ്ടി വന്ന റിമിയല്ല പരസ്യമായ് എന്തും ധൈര്യമായ് മൊഴിയുന്ന റിമയാണു താരമെന്ന് ആര്‍ ജെ ബാല വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിമയെ പ്രശംസിച്ച് ബാല പോസ്റ്റിട്ടത്. സംഭവത്തില്‍ പലരും വിടുവായിത്തം പുലമ്പുമ്പോള്‍ വ്യക്ത്മായ നിലപാടുകള്‍ പേടിയില്ലാതെ അറിയിച്ച റിമക്ക് മനസ്സില്‍ തൊട്ട കൈയടികള്‍ നല്‍കുന്നെന്ന് ബാല തന്റെ പോസ്റ്റിലൂടെ അറിയിച്ചു. റിമയെ പ്രശംസിച്ച് ബാല ഇട്ട പോസ്റ്റ് ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 

ബാലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

 

റിമ കല്ലിങ്കല്‍ മിടുക്കിയാണു !
രഹസ്യമൊഴി കൊടുക്കേണ്ടി വന്ന റിമിയല്ല പരസ്യമായ് എന്തും ധൈര്യമായ് മൊഴിയുന്ന റിമയാണു ഇന്നത്തെ ഷീറോ. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍' എന്ന റ്റാഗ് മലയാളി അധികമാര്‍ക്കും കൊടുത്തിട്ടില്ല. ഇനി അങ്ങനെ കൊടുത്തവരില്‍ തന്നെ ആ പദവി നന്നായി കൊണ്ടുനടക്കുന്നവര്‍ വളരെ ചുരുക്കമാണു. ചുരുണ്ടമുടിയും വലിയകണ്ണുകളും മാത്രമല്ല റിമ. ചുരുളാത്ത ചിന്തകളും വലിയ മനസ്സും കൂടിയാണു. തന്റെ നിലപാടുകള്‍ അറിയിക്കാന്‍ എല്ലാ അവസരങ്ങളും ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്ന കലാകാരിയാണവര്‍.
ഒളിഞ്ഞും മറഞ്ഞും ഫേസ്ബുക്കിലൂടെ മാത്രം പ്രതികരിച്ചു നിര്‍ത്തുന്നവരാണു നമ്മളെല്ലാം. ആ സമയത്തു റിമ തന്റെ നിലപാടുമായ് എത്തിയതു ഒരു പൊതുവേദിയിലേക്കാണു. സ്റ്റേറ്റ് അവാര്‍ഡ് വേദിയില്‍ ആരുണ്ട് എന്നല്ല അവിടെ പൊതുജനമുണ്ട് എന്ന ഉറച്ച ബോധ്യം. തന്റെ ആശയങ്ങള്‍ പറയാന്‍ കഴിവിനേയും കലയേയും ഉപയോഗിച്ച ആ പെര്‍ഫോര്‍മ്മന്‍സ് നമ്മള്‍ കണ്ടതല്ലേ. മുന്നേ വന്നവരും പിന്നേ വന്നവരും അവിടേം ഇവിടേം തൊടാതെ 'വിടു വായ്' പുലമ്ബുമ്‌ബോള്‍ വ്യക്ത്മായ നിലപാടുകള്‍ പേടിയില്ലാതെ അറിയിച്ച നിങ്ങള്‍ക്കാണു മനസ്സില്‍ തൊട്ട കൈയടികള്‍. ഡാന്‍സ് റിയാലിറ്റി ഷോ മുതല്‍ മുല്ലപ്പൂ മാമാങ്കം വരെ.. ഇനിയങ്ങോട്ടും റിമ നിങ്ങള്‍ ചെയുന്ന ഓരോ കാര്യങ്ങള്‍ക്കും എല്ലാ ആശംസകളും.

പെണ്ണിനെ മനസ്സിലാക്കേണ്ട ആണിനെ പറ്റി പറയുന്ന സമയത്തു ആണിനെ മനസ്സിലാക്കുന്ന പെണ്ണുങ്ങളുമുണ്ട് എന്ന റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ എഴുതിയതാന്‍ തോന്നിയതു. വീണ്ടും പറയട്ടെ പഴയ ഷോ മിടുക്കി'യുടെ ഹോസ്റ്റ് മാത്രമല്ല നിങ്ങള്‍.. അസ്സല്‍ മിടുക്കി' തന്നെയാണു...