Saturday 21 October 2017

കല്യാണം കഴിക്കാൻ പെണ്ണില്ല ; എൻജിനീയർക്ക് വധുവായി റോബർട്ട് സുന്ദരി

By Greeshma G Nair.07 Apr, 2017

imran-azhar

 




 ബീജിങ് : എൻജിനീയർക്ക് വധുവായി റോബർട്ട് സുന്ദരി . വിവാഹം ചെയ്യാൻ പെൺകുട്ടികളെ കിട്ടാനില്ലാത്തത് കൊണ്ടാണ് റോബർട്ട് വധുവിന് യുവാവ് താലി ചാർത്തിയത് .എന്‍ജീയറായ സിങ് ജിയാജിയ ആണ് യിങ് യിങ് എന്ന റോബോര്‍ട്ടിനെ സൃഷ്ടിച്ചതും അവസാനം സ്വന്തമാക്കിയതും .   



കഴിഞ്ഞ ഡിസംബറിലാണ് തന്റെ ആഗ്രഹത്തിനും സങ്കൽപ്പത്തിനുമൊത്ത റോബർട്ട് വധുവിനെ സിങ് തയ്യാറാക്കാൻ തുടങ്ങിയത് .തന്റെ മനസിലുള്ള ഭാവി വധുവിന്റെ രൂപത്തില്‍ മെനഞ്ഞെടുത്ത അഴകളവുകള്‍ ഒത്ത ഒരു പെണ്ണ് ദിവസങ്ങള്‍ക്കുള്ളില്‍ റെഡി . പക്ഷെ പെണ്ണിന് സിങ് ഉദ്ദേശിച്ചത്ര ബുദ്ധിയില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം . അതുപോലെ റോബർട്ട് സുന്ദരിയ്ക്ക് നടക്കാനുള്ള കഴിവുമില്ല .   



 മാര്‍ച്ച് 31 നു ക്ഷണിക്കപ്പെട്ട അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളേയും സാക്ഷി നിര്‍ത്തി സിങ് യിങിനെ താലി ചാര്‍ത്തി. പ്രിയതമയുടെ രഹസ്യം ചൈന മോര്‍ണിംഗ് പോസ്റ്റ് ആണ് പുറത്തുവിട്ടത്. ചൈനയില്‍ 115 ആണുങ്ങള്‍ക്ക് 100 പെണ്ണുങ്ങള്‍ എന്നതാണ് കണക്ക്. പെണ്ണുങ്ങളെ കിട്ടാനില്ലെന്ന്സാരം .  



ഒരു ബാറ്ററി ഊരിയാൽ അവസാനിക്കുന്ന ബന്ധം മാത്രമെ ഇവർ തമ്മിൽ ഉള്ളു എന്നത് മറ്റൊരു വാസ്തവം .