By BINDU PP.01 Jun, 2017
പരാജയം ഒരു നെഗറ്റീവ് ചിന്തയാണ് ..............പരാജയപ്പെട്ട സ്ഥലത്തു നിന്ന് തുടങ്ങാൻ ബുദ്ധിമുട്ടാണ്. പരാജയപ്പെട്ടത്തിൽ നിന്ന് വിജയത്തിലേക്ക് കയറിയവർ ഒരുപാട് പേരുണ്ട്. അതുപോലെ ഒരു മിടുക്കിയുടെ കഥ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാണ്. ബോര്‍ഡിങ് സ്കൂളിലേക്കു മാറ്റിയതിനെ തുടര്‍ന്നുള്ള സമ്മർദ്ദമാണു രുക്മിണി റിയാര്‍ എന്ന പെണ്‍കുട്ടിക്ക് ആറാം ക്ലാസില്‍ പരാജയം സമ്മാനിച്ചത്. തുടര്‍ന്നുണ്ടായ പരാജയഭീതി പക്ഷേ, ഈ പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചതു സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയതലത്തിലെ രണ്ടാം റാങ്കിലാണ്. സിവില്‍ സര്‍വീസില്‍ മാത്രമല്ല, എഴുതിയ പരീക്ഷകളിലും പഠിച്ച കോഴ്സുകളിലുമൊക്കെ ഉന്നത വിജയമാണ് ഈ ചണ്ഡീഗഡുകാരി നേടിയത്.ആറാം ക്ലാസിലെ തോല്‍വി രുക്മിണിക്കു വലിയ മനപ്രയാസമുണ്ടാക്കുന്നതായിരുന്നു. പക്ഷേ, ഈ തോല്‍വിതന്നെയാണ് രുക്മിണിക്കു മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജമായതും. ഇനിയൊന്നിലും തോറ്റു കൊടുക്കില്ല എന്ന് അന്നവൾ പ്രതിജ്ഞയെടുത്തു. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ സാമൂഹിക സംരംഭകത്വത്തില്‍ ബിരുദാനന്തരബിരുദം നേടിയ രുക്മിണി അവിടെയും സ്വര്‍ണ്ണ മെഡല്‍ നേടിയാണ് പഠിച്ചിറങ്ങിയത്. പഠനത്തിനു ശേഷം ആസൂത്രണ കമ്മിഷനിലും കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും എന്‍ജിഒകളിലും രുക്മിണി ജോലി ചെയ്തിരുന്നു. എന്‍ജിഒ പ്രവര്‍ത്തനത്തിനിടെയാണ് സിവില്‍ സര്‍വീസിലൂടെ സമൂഹത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന ചിന്തയുണ്ടായത്. അങ്ങനെയാണ് ഇവൾ രാജ്യത്തിന് അഭിമാനമായ ഐ എ എസ് ക്കാരിയായി മാറിയത്.