Thursday 14 December 2017

'ആഞ്ചലീന ജോളിയെപ്പോലെയാകാൻ ശ്രമിച്ചു വിരൂപയായ പെൺകുട്ടി' : സഹർ തബാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

By Bindu PP.05 Dec, 2017

imran-azhar

 

 

നടിയോട് ആരാധന മൂത്ത ഒരു പെൺകുട്ടി സ്വന്തം ജീവിതം കളഞ്ഞു എന്ന് തുടങ്ങുന്ന ചില പോസ്റ്റുകൾ കഴിഞ ദിവസങ്ങളിലായി സൊസിലെ മിഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ആഞ്ചലീന ജോളിയെപ്പോലെയാകാൻ ശ്രമിച്ചു വിരൂപയായ ഇറാനി പെൺകുട്ടി എന്ന പേരിൽ സഹർ തബാർ എന്ന പെണ്കുട്ടിയുടെ കഥയാണ് ഇപ്പോൾ വൈലായിക്കൊണ്ടിരിക്കുന്നത്. ഞ്ചഅമ്പതോളം സർജറികൾ ചെയ്ത് അവസാനം മുഖം സോംബികളെപ്പോലെ വികൃതമായെന്നും പറഞ്ഞ് മാധ്യമങ്ങൾ വാർത്ത കൊണ്ടാടുകയും ചെയ്തു. എന്നാൽ ആ പെൺകുട്ടിക്ക് ചിലത് പറയാനുണ്ട്. പരന്ന വാർത്തകൾ കേട്ട് വിശ്വസിച്ചിരിക്കുന്നു വായനക്കാരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹർ തബാർ രംഗത്തെത്തിയിരിക്കുന്നു.


സഹർ തബാർ പറയുന്നത് ....

 

തന്നെക്കുറിച്ച് ഇത്തരം പ്രചരണങ്ങൾ ന‌ടത്തിയവരെല്ലാം പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? അവർ സാങ്കേതികവിദ്യയെക്കുറിച്ചോ മേക്കപ്പിനോ കുറിച്ചോ ഒന്നും കേട്ടിട്ടേയില്ലെന്നു തോന്നുന്നുവെന്നും സബർ പറഞ്ഞു. അമ്പതു സർജറികൾ ചെയ്തുവെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും വെറും ഒരു സർജറി മാത്രമേ തന്റെ മുഖത്തു ചെയ്തിട്ടുള്ളുവെന്നും സബർ പറഞ്ഞു.

 

 

''തന്നെയും തന്റെ കുടുംബത്തെയുംകുറിച്ച് ചില പേജുകളിൽ വന്ന കാര്യങ്ങൾ അസൂയ മൂത്തു പലരും നടത്തിയ കുപ്രചരണങ്ങളാണ്. പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ യാതൊരു ദയയും ഇല്ലാതെ മറ്റുള്ളളരെ വിധിക്കുകയാണ്. സഹർ തബാർ എന്ന പേര് നിങ്ങൾ വിചാരിക്കുന്നതിലുപരി നല്ലൊരു രീതിയിൽ ലോകം മുഴുവൻ അറിയപ്പെടും, അന്ന് ചിന്തിക്കാതെ പറഞ്ഞുകൂട്ടിയ കാര്യങ്ങളുടെ പേരിൽ ഒരുപാടുപേർ ഖേദിക്കും. എന്റെ ഇഷ്ടങ്ങളെ ദയവായി ബഹുമാനിക്കൂ.''- സഹർ പറഞ്ഞു.

 


ടെക്നോളജിയും മേക്കപ്പുമാണ് തന്റെ ആ ലുക്കിനു പുറകിലെന്നു മനസ്സിലാകാതെയാണ് പലരും കുപ്രചരണങ്ങൾക്കു കൂട്ടുപി‌ടിച്ചതെന്നു പറയുകയാണ് സഹർ. ചിലരൊക്കെ സബർ അമ്പതു സർജറികൾ ചെയ്തു പരത്തിയെന്നു പറഞ്ഞപ്പോൾ അവരുടെ ആരാധകർ പറഞ്ഞത് അതെല്ലാം വെറും മേക്അപ് മാത്രമാണെന്നാണ്. സർജറിക്കു മുമ്പേയുള്ള സബറിന്റെ മുഖവും ഇപ്പോഴത്തെ മുഖവും താരതമ്യം നടത്തി ഇൻസ്റ്റഗ്രാമിലും മറ്റും അക്ഷരാർഥത്തിൽ വ്യക്തിഹത്യ തന്നെയാണ് നടത്തുന്നത്.

 


പ്ലാസ്റ്റിക് സര്‍ജറി കൂടാതെ ആഞ്ജലിനയെപ്പോലെ ബോഡി ഫിറ്റ് ആകാന്‍ ഡയറ്റിങ്ങും വ്യായാമങ്ങളും ചെയ്യാറുണ്ടത്രെ തബാര്‍. ഇത്തരത്തിലുള്ള ചില ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും പുതിയ വെളിപ്പ‌െടുത്തല്‍ സഹറിനെ കണ്ടു ഞെട്ടിത്തരിച്ചിരുന്നവർക്കൊക്കെ ഒരു ആശ്വാസമായിരിക്കുകയാണ്.