Tuesday 10 December 2019




മകൻ പ്രണയിച്ച് ഉപേക്ഷിച്ച പെൺകുട്ടിയുടെ വിവാഹം നടത്തി അച്ഛൻ, മകനുള്ള സ്വത്തുക്കളും നൽകി

By Sooraj Surendran .20 May, 2019

imran-azhar

 

 

നമ്മുടെ സമൂഹത്തിൽ നന്മ മനസുകൾ മരിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയത്ത് നടന്ന വിവാഹം. മകൻ ജീവന് തുല്യം സ്നേഹിച്ചു. ഒടുവിലൊരു നാൾ ഉപേക്ഷിച്ചു. സ്നേഹിച്ച ആണൊരുത്തനെ വിശ്വസിച്ച് വീടുവിട്ട് ഇറങ്ങിപ്പുറപ്പെട്ട പെൺകുട്ടിക്ക് ഒടുവിൽ സർവ്വതും നഷ്ടമായി. മകൻ ചെയ്ത വലിയൊരു തെറ്റിന് മാതൃകാപരമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയും ഭാര്യയും. സംഭവത്തെ കുറിച്ച് സന്ധ്യ പല്ലവി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലായിരിക്കുന്നത്.

 

സന്ധ്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ...

 

വിചിത്രമായ ഒരു കല്യാണത്തിനാണ‌് സാക്ഷ്യം വഹിച്ചത‌്. 6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്‍െറ മകന്‍ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്... പെണ്ണ് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്‍െറ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

 

മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു.. പെണ്‍കുട്ടി യെ. സ്വന്തം വീട്ടിലും നിര്‍ത്തി... എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു... എന്നറിഞ്ഞ ഷാജിയേട്ടന്‍. അവനെ തന്‍െറ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി .. കഴിഞ്ഞു വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍. മറ്റൊരു പെണ്‍കുട്ടി യെ വിവാഹം ചെയ്യ്തു. ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കള്‍. മകനെ സ്നേഹിച്ച്‌ കാത്തിരുന്ന പെണ്‍കുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച്‌. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു. ഈ അച്ഛന്‍െറയും ,അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല... ഇവര്‍ക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ ഉണ്ട് നന്ദി ബിനുവേട്ടാ... ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്...