Sunday 25 June 2017

ജീവിതപങ്കാളിക്കൊപ്പം ഒന്നോ രണ്ടോ പ്രണയം കൂടി ഉണ്ടായാൽ എന്താണ് തകരാറ് ..? : ശാരദക്കുട്ടി

By BINDU PP.31 Mar, 2017

imran-azhar



 


രണ്ട് പ്രണയം ഉണ്ടയാൽ എന്താണ് തകരാറ് ..? രണ്ടു സിം ഉണ്ട് രണ്ടു ഗ്യാസ് കണക്ഷനുണ്ട് പിന്നെന്തുകൊണ്ട് രണ്ടു പ്രണയം ആയിക്കൂടെന്ന് എഴുത്തുകാരി ശാരദക്കുട്ടി ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇങ്ങനെ പോസ്റ്റ് ഇട്ടത്.ജീവിതപങ്കാളിക്കൊപ്പം ഒന്നോ രണ്ടോ പ്രണയം കൂടി ഉണ്ടായാൽ എന്താണ് പ്രശ്നമെന്നും ശാരദക്കുട്ടി ചോദിക്കുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

Dual sim ഉണ്ട്.dual ഗ്യാസ് കണക്ഷൻ ഉണ്ട്.രണ്ടു വീടാകാം.രണ്ടു വാഹനം ആകാം.രണ്ടു ജോലി ആകാം.പല തരത്തിൽ വരുമാനം ആകാം.കുട്ടികൾ എത്ര വേണമെങ്കിലും ആകാം.dual പ്രണയം മാത്രം പാടില്ല. ജീവിത പങ്കാളിക്കൊപ്പം ഒന്നോ രണ്ടോ പ്രണയം കൂടി ഉണ്ടായാൽ എന്താ തകരാറ്? വീടുണ്ടാക്കുന്ന വൈകാരിക വന്ധ്യതക്കു അത് മാത്രമാണ് പരിഹാരം. സമൂഹത്തിന്റെ കെട്ട സൂക്കേടുകൾ പലതും ഈ വൈകാരിക വന്ധ്യതയുടെ ഫലമായി ഉണ്ടാകുന്നതാണ്. തുറന്നിടപെടുക.വീടിനു പുറത്തേക്കു സ്നേഹത്തെയും പ്രണയത്തെയും വ്യാപിപ്പിക്കുക. അത് മാത്രമാണ് ഒരു ബദൽ.