Friday 22 February 2019


ന്യൂസിലൻഡിലും ബാനറുമായി ആരാധകർ: 'സേവ് ലുട്ടാപ്പി'

By Sooraj Surendran .10 Feb, 2019

imran-azhar

 

 

അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളന്മാർ ആഘോഷമാക്കിയ സംഭവമാണ് ലുട്ടാപ്പിയെ ബാലരമയിൽ നിന്നും പുറത്താക്കിയെന്ന വാർത്ത. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ലുട്ടാപ്പി എന്നിങ്ങനെ സോഷ്യൽ മീഡിയകളിൽ ട്രോളുകളും ബാനറുകളും നിറയുകയാണ്. ഇപ്പോഴിതാ അങ്ങ് ന്യൂസീലൻഡിലും ലുട്ടാപ്പി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളുടെ പ്രസിദ്ധീകാരണമായ ബാലരമയിലെ കഥാപാത്രമാണ് ലുട്ടാപ്പി പുതുതായി പുറത്തിറക്കിയ ലക്കത്തിലാണ് ലുട്ടാപ്പിക്ക് പകരം 'ഡിങ്കിനി' എന്ന കഥാപാത്രം വന്നത്. ഇതോടെയാണ് ലുട്ടാപ്പിയെ ബാലരമയിൽ നിന്നും ഒഴിവാക്കിയെന്ന വാർത്തകൾ പരന്നത്. ഇന്ത്യ ന്യൂസീലൻഡ് മൂന്നാം ടി ട്വൻറി മത്സര വേദിയിലാണ് ഒരുകൂട്ടം ഇന്ത്യൻ ആരാധകർ സേവ് ലുട്ടാപ്പി എന്ന ബാനറുമായി എത്തിയത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Image result for luttappi image

അതേസമയം ലുട്ടാപ്പിയെ ബാലരമയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും, മറ്റ് കഥാപാത്രങ്ങൾക്കൊപ്പം ലുട്ടാപ്പിയും ബാലരമയിൽ തുടരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Image result for luttappi troll