Tuesday 18 September 2018അമിതമായാല്‍ ടാറ്റുവും പണി തരും; വൈറലായി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസറ്റ്‌

By Anju N P.06 Oct, 2017

imran-azhar

 

 

ടാറ്റൂവിനോടുള്ള പ്രണയം മൂത്താല്‍ ഇങ്ങനെയും സംഭവിക്കാം ഏന്ന് തന്റെ പോസ്റ്റിലൂടെ അറിയിക്കുകയാണ് ഒരു കനേഡിയന്‍ മോഡല്‍. തന്റെ കണ്ണിനെ കൂടുതല്‍ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്റ് ഗാലിങ്കര്‍ എന്ന പെണ്‍കുട്ടി 'സ്‌ക്ലേരാ ടാറ്റൂ' ചെയ്തത്. കണ്ണിലെ വെളുപ്പു പ്രതലത്തിനു പകരം അവിടെ മഷികൊണ്ടു നിറം നല്‍കല്‍ ആയിരുന്നു ഉദ്ദേശം. പക്ഷേ കണ്ണു കൂടുതല്‍ സുന്തരമാകുകയല്ല ചെയ്തത്. തന്റെ കാഴ്ച പോലും നഷ്ടപ്പെടുമോയെന്ന ഭീതിയിലായ പെണ്‍കുട്ടി മറ്റൊരാള്‍ക്ക് ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ തനിക്ക് പറ്റിയ അമളി പുറം ലോകത്തെ അറിയിച്ചത്.

 

ഓഗസ്റ്റിലായിരുന്നു തന്റെ കാമുകനായിരുന്ന എറിക് ബ്രൗണ്‍ എന്ന ബോഡി
മോഡിഫിക്കേഷന്‍ ആര്‍ട്ടിസ്റ്റിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കണ്ണിനുള്ളിലെ വെളുത്ത പ്രതലത്തിനു പകരം കളര്‍ഫുള്‍ ആക്കാന്‍ കാറ്റ് തീരുമാനിച്ചത്. കൃഷ്ണമണിക്കു ചുറ്റുമുള്ള ഭാഗം പര്‍പ്പിള്‍ നിറത്തിലാക്കാന്‍ ആയിരുന്നു കാറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്‍ജക്ഷന്‍ അമിതമായതും നേര്‍പ്പിക്കാത്ത മഷിയുടെ ഉപയോഗവുമൊക്കെ വിപരീതഫലമാണു നല്‍കിയത്.

 

കാറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ .....


എന്റെ കണ്ണിനെക്കുറിച്ച് ചോദിച്ചവരുടെയെല്ലാം ശ്രദ്ധയ്ക്ക്...

മൂന്ന് ആഴ്ചകള്‍ക്കു മുമ്പ് എറിക് ബ്രൗണ്‍ ചെയ്തതാണിത്. ഇന്ന് ഒരു സ്‌പെഷലിസ്റ്റിനെ കാണാനുള്ള ഒരുക്കത്തിലാണു ഞാന്‍, ഇതു ശരിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ കാഴ്ചയെ തന്നെ ബാധിച്ചേക്കാം. നേര്‍പ്പിക്കാത്ത മഷിയെടുത്തതും ഇന്‍ജക്ഷന്‍ അമിതമായതുമൊക്കെയാണ് ഇതിനു കാരണമായത്. ടാറ്റൂ ചെയ്തതിനു ശേഷമുള്ള പരിചരണത്തില്‍ ഞാന്‍ അതീവ ശ്രദ്ധാലുവായിരുന്നു.

 

ഒരു പ്രശ്‌നം ഉണ്ടാക്കാനല്ല ഞാന്‍ ഇക്കാര്യം പങ്കുവെക്കുന്നത്, മറിച്ച് ഇതു ചെയ്തുതരാന്‍ നിങ്ങള്‍ക്ക് ആരെയാണ് ലഭിക്കുന്നതെന്നും ആ പ്രക്രിയ കൃത്യമായാണു ചെയ്യുന്നതെന്നും ഉറപ്പു വരുത്തണം. ഇതിനകം മൂന്നോളം തവണ ഞാന്‍ ആശുപത്രിയില്‍ പോയി, അലര്‍ജി വരാന്‍ തക്കതായി എനിക്കൊരു ഓമനമൃഗം പോലുമില്ല, കണ്ണിലേക്ക് തൊടുംമുമ്പ് എപ്പോഴും കൈകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു.

ആദ്യത്തെ ആഴ്ചയില്‍ ആന്റിബയോട്ടിക് ഡ്രോപ്‌സും ഇപ്പോള്‍ നാലുദിവസമായി സ്റ്റിറോയ്ഡ് ഡ്രോപ്‌സും ഉപയോഗിക്കുകയാണ്. അകത്തുള്ള നീരുവീഴ്ച കുറയ്ക്കാനാണിത്. പുറത്തെ നീര് ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു. പര്‍പ്പിള്‍ ഡ്രോപ് ചെയ്ത സമയത്തെയും നീരുവന്ന സമയത്തെയും മൂന്നാഴ്ചയ്ക്കു ശേഷവുമുള്ള ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഇത്തരം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ടാറ്റുകള്‍ ശരീരത്തില്‍ പതിപ്പിക്കുമ്പോള്‍ എത്രത്തോളം ഗവേഷണം ചെയ്യേണ്ടതുണ്ടെന്നും എങ്ങനെ ഫലപ്രദമായ മാര്‍ഗം മാത്രം തിരഞ്ഞെടുക്കണമെന്നും പറഞ്ഞുവെക്കുകയാണ് കാറ്റിന്റെ പോസ്റ്റ്. മറ്റാര്‍ക്കും ഇത്തരം ഒരനുഭവം സംഭവിക്കരുതേയെന്നും പറഞ്ഞാണ് കാറ്റ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.