Saturday 18 August 2018

'ഡാഡി റെസ്റ്റ് ഇന്‍ പീസ്': അച്ഛന്റെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മോഡല്‍

By BINDU PP .01 Jan, 1970

imran-azhar

 

 

 

ലോകം സെൽഫിയുടെ കൈപ്പിടിയിലാണ്. സെൽഫിക്ക് ഇപ്പോൾ സാഹചര്യമോ സമയമോ ഒന്നുമില്ല. സെൽഫി ഒരു മനസികരോയാഗമാണെന്ന് പോലും വിദഗ്ദ്ധർ പറയുന്നു. സെല്‍ഫിയെടുക്കുന്നത് ഭ്രാന്തമായ ആവേശമായ മാറിയ മോഡല്‍ ഇന്ന് സോഷ്യല്‍ മീഡിയയൂടെ കനത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് സ്വന്തം അച്ഛന്റെ മൃതദേഹത്തിന് സമീപം നിന്ന് സെൽഫി എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. അച്ഛന്റെ മൃതദേഹത്തിന്റെ ഒപ്പം സെല്‍ഫിയെടുത്ത സെര്‍ബിയന്‍ മോഡല്‍ ജെലിക്ക ജുബികികയുടെ പ്രവൃത്തിയാണ് വിവാദമായിരിക്കുന്നത്. ആശുപത്രി കിടക്കയില്‍ മരിച്ചു കിടിക്കുന്ന അച്ഛന്റെ മൃതദേഹത്തിന് സമീപം പോസ് ചെയ്ത സെല്‍ഫിയെടുത്ത ജെലീക്ക ഇത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.ഡാഡി റെസ്റ്റ് ഇന്‍ പീസ്’ എന്ന വാചകം സഹിതമായിരുന്നു പോസ്റ്റ്. മരിച്ച ഉടനെ പകര്‍ത്തിയ സെല്‍ഫിയാണെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്. സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകളാണ് മോഡലിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ മോഡല്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും അക്കൗണ്ട് പൂട്ടി സ്ഥലം വിട്ടു. നേരത്തെ സമാനമായ രീതിയില്‍ ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് അമ്മാവന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ പെരിയപ്പ മരിച്ചു, അതില്‍ ദുഖം തോന്നുന്നു എന്ന കുറിപ്പും ഈ യുവാവ് സോഷ്യല്‍ മീഡിയയിലെഴുതിയിരുന്നു.