Friday 22 November 2019




നിഗൂഢതകൾ നിറഞ്ഞ അസ്ഥികൂട തടാകം

By Sooraj Surendran.29 Aug, 2019

imran-azhar

 

 

ഉത്തരാഖണ്ഡിലെ ഗഡ്വാളിലെ രൂപ്കുണ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അസ്ഥികൾ നിറഞ്ഞ നിഗൂഢ തടാകമാണ് രൂപ്കുണ്ഡ്. ഈ തടാകത്തെക്കുറിച്ച് നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. രാജ്യാന്തര ഗവേഷകരുടെ പഠനത്തിലാണ് തടാകത്തെ കുറിച്ചുള്ള നിഗൂഢ വിവരങ്ങൾ പുറത്തുവരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 5029 മീറ്റര്‍ (16,470 അടി) ഉയരത്തിലാണ് രൂപ്കുണ്ഡ് തടാകം സ്ഥിതിചെയ്യുന്നത്.

 

തടാകത്തിൽ നിന്നും ലഭിച്ച അസ്ഥികൂടങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലം അനുസരിച്ച് ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിന്നും പതിനേഴാം നൂറ്റാണ്ട് മുതല്‍ വിദേശത്തു നിന്നും ഇവിടെ ആള്‍ക്കാര്‍ എത്തിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചവരാണിവർ. രൂപ്കുണ്ഡ് തടാകത്തിൽ നിന്നും ലഭിച്ച അസ്ഥികൂടങ്ങളിൽ ഡിഎന്‍എ, കാര്‍ബണ്‍ ഡേറ്റിങ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ.

 

അതേസമയം ഹാര്‍വഡ് സര്‍വകലാശാലയില്‍ എവല്യൂഷണറി ബയോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ എഡ്വോയിന്‍ ഹാര്‍ണിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിൽ റിപ്പോർട്ട് അനുസരിച്ച് 220 വര്‍ഷങ്ങള്‍ക്കു മുന്‍പും ഗ്രീസ്, ക്രീറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കം പൂര്‍വ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നു സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നതായും കണ്ടെത്തി. 1940-കളിലാണ് ഹിമാലയ സാനുക്കളിലെ നിഗൂഢത നിറഞ്ഞ രൂപ്കുണ്ഡ് തടാകത്തെ കുറിച്ച് ആദ്യമായി വിവരങ്ങൾ പുറത്തുവരുന്നത്.