Friday 24 September 2021




അമ്മ ബോധമില്ലാതെ കിടക്കുന്നു; ആദ്യ നിലവിളിച്ചെങ്കിലും രണ്ടു വയസ്സുകാരി പിന്നീട് ചെയ്തത്

By Preethi.06 Jul, 2021

imran-azhar

അമ്മ ബോധമില്ലാതെ കിടക്കുന്നു; ആദ്യ നിലവിളിച്ചെങ്കിലും രണ്ടു വയസ്സുകാരി പിന്നീട് ചെയ്തത്


'അമ്മ-മക്കള്‍' ബന്ധം എല്ലാകാലവും വളരെ ശക്തിയേറിയതാണ്. ഇവിടെ ഇതാ രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകള്‍ തന്റെ അമ്മയെ രക്ഷിച്ചിരിക്കുകയാണ്. സംഭവം ഉത്തര്‍പ്രദേശിലെ മൊറാദാബാദ് റെയില്‍വേ സ്റ്റേഷനിലാണ്. ഗര്‍ഭിണിയായ അമ്മ ബോധരഹിതായി വീണ് കിടക്കുന്നത് കണ്ട് ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് അമ്മയുടെ രക്ഷക്ക് എത്തിയത് ഈ രണ്ടു വയസ്സുകാരി മിടുക്കിയാണ്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അമ്മ ബോധം കെട്ടുകിടക്കുന്നതു കണ്ട്  ആദ്യം നിലവിളിച്ചെങ്കിലും പിന്നീട് എഴുന്നേറ്റ്, സമീപത്ത്   ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി. അവരുടെ കൈ പിടിച്ച് അമ്മയുടെ അരികിലേക്ക് എത്തുകയായിരുന്നു .

യുവതിയുടെ മടിയില്‍ ഉണ്ടായിരുന്ന ഇളയ കുട്ടി അമ്മ കിടക്കുന്നത് കണ്ട് നിര്‍ത്താതെ കരയുകായിരുന്നു. ഇളയകുട്ടിയുടെ കരച്ചില്‍ കേട്ടാണ് അവള്‍ അമ്മയുടെ അരികിലെത്തിയത്. തട്ടി വിളിച്ചെങ്കിലും അമ്മ അനങ്ങിയില്ല. തുടര്‍ന്നാണ് കുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സമീപം എത്തിയത്.

പിച്ചവച്ചു നടക്കുന്ന പ്രായം മാത്രമുള്ള കുരുന്ന് അമ്മയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നും അവര്‍ ആശുപത്രി വിട്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.