Monday 23 April 2018

ഷൂ പായ്ക്കറ്റുകൾ വിഷപ്പാമ്പുകളായി മാറി !!!കസ്റ്റംസ് അധികൃതർ ഞെട്ടി

By BINDU PP.05 Apr, 2017

imran-azhar

 

 

രണ്ടു ജോടി ഷൂ പായ്ക്കറ്റുകൾ തുറന്നപ്പോൾ കസ്റ്റംസ് അധികൃതർ ഞെട്ടി. വടക്കൻ യുറോപ്പിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് അയച്ച പായ്‌ക്കറ്റിലാണ് ഞെട്ടിക്കുന്ന കാഴ്ച. പായ്ക്കറ്റുകൾ പുറത്ത് രണ്ടു ജോടി ഷൂവെന്നായിരുന്നു എഴുതിയിരുന്നത് എന്നാൽ തുറന്നപ്പോൾ കടുത്ത വിഷപ്പാമ്പുകളെയും ചിലന്തികളെയുമായിരുന്നു. എക്സറേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കസ്റ്റംസ് അധികൃതർ കാര്യങ്ങൾ മനസ്സിലാക്കിയത്.പതിനൊന്നു വിഷപ്പാമ്പുകളെയും കടുത്ത വിഷമുള്ള 9 താരന്തുല ചിലന്തികളെയും 3 വിഷത്തേളുകളെയുമാണ് ഇങ്ങനെ ചരക്കു കപ്പൽ വഴി കടത്താൻ ശ്രമിച്ചത്. ഇവയിൽ പലതിനും ജീവനുണ്ടായിരുന്നു. വടക്കൻ ഏഷ്യയിൽ കാണപ്പെടുന്ന എട്ട് അണലികളും മൂന്ന് പെരുമ്പാമ്പുകളും 2 ഹോഗ്നോസ് ഗണത്തിൽ പെട്ട പാമ്പുകളുമാണ് പായ്ക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത്.അപകടകാരികളായ ജീവികളെ അനധികൃതമായി കടത്തുന്നത് ശിക്ഷാർഹമാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചിരുന്നു.ഓസ്ട്രേലിയയിലെ ജൈവവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാവാൻ ഇതിന് സാധിക്കുമായിരുന്നു.