Friday 17 January 2020




ആരും ഒറ്റയ്ക്കല്ല, സ്നേഹിതയുണ്ട് കൂടെ

By online desk .27 Nov, 2019

imran-azhar

 

 

സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും ഉറപ്പാക്കുന്ന കുടുംബശ്രീ മിഷന്റെ പദ്ധതിയാണ് സ്നേഹിതാ കോളിങ് ബെല്‍. ഇനി ആരും ഒറ്റയ്ക്കല്ല സ്നേഹിതയുണ്ട് കൂടെ. കുടുംബശ്രീ, ഗ്രാമ പഞ്ചായത്ത്, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജനമൈത്രി പൊലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ലഭ്യമാക്കുകയും ആവശ്യമെങ്കില്‍ പുനരധിവസിപ്പിക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുമായി വീടുകളെ ബന്ധിപ്പിക്കുന്ന കോളിങ് ബെല്‍ സൗകര്യം സജ്ജീകരിക്കും. ഈ പദ്ധതിയിലൂടെ സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാ വിഭാഗം വ്യക്തികൾക്കും സുരക്ഷ ഉറപ്പാക്കുന്നു. നിലവിൽ ജില്ലയിൽ ഒറ്റപ്പെട്ട് കഴിയുന്ന 2156 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 1849 സ്ത്രീകളും 307 പുരുഷൻമാരും. വിധവകൾ 667 പേരും അവിവാഹിതരായ സ്ത്രീകൾ 304 പേരുമാണ്. ഇവരെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും സ്നേഹിത പ്രവർത്തനസജ്ജമാണ്. തിരുവനന്തപുരത്ത് സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് 2013ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. ജില്ലയിലെ ഏത് പ്രദേശത്തുള്ളവർക്കും ടോൾഫ്രീ നമ്പറിലേക്കു വിളിക്കാം.