By Anju N P.23 Dec, 2018
പമ്പ: ഒടുവില്‍ അയ്യനെക്കാണാന്‍ എത്തിയ മനിതി സംഘവും ദര്‍ശനം നടത്താതെ തിരികെ മടങ്ങി. പ്രതിഷേധത്തെ വകവെക്കാതെ മലകയറാന്‍ തുടങ്ങിയെങ്കിലും പ്രതിഷേധക്കാര്‍ ആഞ്ഞടുക്കുകയും ഒടുവില്‍ 11 അംഗ മനിതി പ്രവര്‍ത്തകര്‍ തിരികെ മടങ്ങുകയും ചെയ്യുന്ന നാടകീയ സംഭവങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയത്.
മലകയറാനുറച്ച മനിതി പ്രവര്‍ത്തകരും സംരക്ഷണം നല്കാന് ശബരിമലയില്‍ നിലയുറപ്പിച്ച പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ ഒഴുകുകയാണ്.
സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ചാണ് ഏറെയും ട്രോളുകള്‍ . പമ്പയില്‍ യുവതികളെ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം സംഘവുമായി പോലീസ് മല കയറാന്‍ ശ്രമം നടത്തിയെങ്കിലും ശരണപാതയില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധത്തില്‍ മനിതി സംഘം ഓടി ഗാര്‍ഡ് റൂമിലാണ് അഭയം പ്രാപിച്ചത്. പോലീസുകാരും പിന്നാലെ ഓടിക്കയറി. തുടര്‍ന്ന് പോലീസുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ സംഘം മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് മനിതി സംഘം പമ്പയിലെത്തിയത്.