Thursday 22 August 2019




വിശപ്പ് താങ്ങാനാകാതെ വന്നാൽ എന്ത് ചെയ്യും? പാമ്പ് സ്വന്തം ശരീരം പകുതിയോളം വിഴുങ്ങി(വിഡിയോ)

By Sooraj Surendran.14 Aug, 2019

imran-azhar

 

 

വിശപ്പ് താങ്ങാനാകാതെ വന്നാൽ എന്ത് ചെയ്യും? ഒരു പാമ്പ് വിശപ്പ് സഹിക്കാനാകാതെ സ്വന്തം ശരീരത്തിന്റെ പകുതിയോളം ഭാഗം വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്വന്തം ശരീരമാണ് വിഴുങ്ങുന്നതെന്ന് മനസിലായതോടെ പാമ്പ് പിന്മാറുന്നതും ദൃശ്യങ്ങളിൽ കാണാം. . ഏറെ സമയമെടുത്താണ് പാമ്പിന്റെ വാല് അതിന്റെ വായില്‍നിന്ന് രക്ഷാപ്രവര്‍ത്തകന്‍ മോചിപ്പിച്ചത്. ജെസ്സി റോത്താക്കര്‍ എന്നയാളാണ് പാമ്പ് സ്വന്തം ശരീരം വിഴുങ്ങുന്നതും, പാമ്പിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇത്തരം പാമ്പുകള്‍ ഇരയെ ഞെരുക്കിയാണ് ഭക്ഷിക്കുന്നതെന്നും ജെസ്സി വിഡിയോയിൽ പറയുന്നു. വിഡിയോയിൽ കാണുന്ന പാമ്പിന് അഞ്ച് വയസാണ് പ്രായമുള്ളത്.