Wednesday 20 June 2018

ശ്രീജിത്തിന്റെ ഈ ചിരി സോഷ്യല്‍മീഡിയയുടെ സമ്മാനം

By Anju N P.21 Jan, 2018

imran-azhar

 

നീണ്ട 770 ദിവസങ്ങള്‍ തലസ്ഥാന വീഥിയില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് ആരും ശ്രദ്ധിക്കാതെ കിടന്നൊരാളായിരുന്നു. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്ത് സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കൂട്ടായി എത്തിയത് സോഷ്യല്‍മീഡിയ കൂട്ടുകാരായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ടു. ചര്‍ച്ചയ്ക്കിടെ തനിക്ക് മുഖ്യമന്ത്രി നല്‍കിയ സി.ബി.ഐ അന്വേഷണം ഉത്തരവിട്ട റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ശ്രീജിത്തിന്റെ സന്തോഷം ജിതേഷ് ദാമോദര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരിക്കുകയാണ്. വിധിയുടെ രണ്ട് മുഖങ്ങള്‍ എന്ന് പറഞ്ഞ് ശ്രീജിത്തിന്റെ രണ്ട് ചിത്രങ്ങളാണ് ജിതേഷ് പങ്കുവച്ചത്.