Saturday 06 June 2020




ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല'; കുട്ടി ക്ലാസ് ലീഡറുടെ രാജിക്കത്ത് വൈറലാകുന്നു

By anju.28 Jun, 2019

imran-azhar


രാജിക്കത്തുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അല്പം നിഷ്‌കളങ്കത തുളുമ്പുന്ന രാജിക്കത്തായാലോ . രണ്ട് ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

 

തന്റെ ക്ലാസ് ലീഡര്‍ സ്ഥാനം രാജിവെച്ചെഴുതിയ കത്തിലൂടെ മലയാളിയെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുക കൂടി ചെയ്യുകയാണ് ഈ കൊച്ചുമിടുക്കി. താന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ലെന്നും അതിനാല്‍ ക്ലാസ് ലീഡര്‍ സ്ഥാനം രാജിവെക്കുന്നുമെന്നാണ് രാജിക്കത്തില്‍ പറയുന്നത്. ക്ലാസ് ടീച്ചര്‍ നിഷ നാരായണനാണ് കത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
പിന്നാലെ ശ്രേയ എന്ന കൊച്ചുമിടുക്കിയുടെ ധാര്‍മികതയെ പുകഴ്ത്തി പലരും രംഗത്തെത്തി. ഇത്രക്കും പൊളിടിക്കല്‍ കറക്ട്‌നസ് ഈ നാട്ടിലെ രാഷ്ട്രീയക്കാര്‍ക്കു പോലുമില്ലെന്നും പലരും വാഴ്ത്തി.


നിഷാ നാരായണന്‍ പങ്കുവെച്ച കുറിപ്പ്:

''അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു.ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍ ഉദ്ദേശിച്ചിട്ടില്ല.ക്‌ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്‌നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്, അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്''.