Sunday 18 April 2021




ബഹിരാകാശത്ത് ഹോട്ടൽ നിർമ്മാണം 2025ഓടെ

By Aswany Bhumi.03 Mar, 2021

imran-azhar



വാഷിംഗ്ടൺ: ലോകത്തെ ആദ്യ ബഹിരാകാശ ഹോട്ടലിന്റെ നിർമ്മാണം 2025 ഓടെ തുടങ്ങിയേക്കും. 400 അതിഥികൾക്കുള്ള റെസ്റ്റൊറന്റുകൾ, തിയേറ്റർ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള മുറികൾ എന്നിവ ഹോട്ടലിൽ ഉണ്ടാകും.

 

ഓർബിറ്റർ കോർപ്പറേഷൻ വികസിപ്പിച്ചെടുന്ന വോയേജർ സ്റ്റേഷൻ 2027ന് തന്നെ പ്രവർത്തന യോഗ്യമാകുമെന്നാണ് വിലയിരുത്തൽ.

 

ബഹിരാകാശ നിലയം നിർമ്മിക്കുന്നതിനുള്ള ചെലവും ഹോട്ടലിൽ ഒരു ദിവസം തങ്ങുന്നതിനുള്ള ചെലവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

ഒരു വലിയ വൃത്താകൃതിയിലാണ് ഹോട്ടൽ രൂപകൽപ്പന ചെയ്യുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ഗുരുത്വാകർഷണത്തിന് സമാനമായ തലത്തിലാണ് സ്പേസ് ഹോട്ടലിന്റേയും ഗുരുത്വാകർഷണം നിർമ്മിച്ചിരിക്കുന്നത്.

 

നാസ അപ്പോളൊ ആർക്കിടെക്ടുകളിൽ ഒരാളായ വെർഹർ ബ്രൗണിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കൃത്രിമ ഗുരുത്വാകർഷണം സൃഷ്ടിക്കാൻ ചക്രത്തിന്റെ അതേ ആകൃതിയിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്.

 

ദീർഘ കാലത്തേക്ക് ഉപയോഗിക്കേണ്ടതിനാൽ ഹോട്ടലിൽ ജിം, അടുക്കള, ബാർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കും.

 

ബാക്കി സ്ഥലങ്ങൾ സ്വകാര്യ കമ്പനികൾക്കോ സർക്കാരുകൾക്കോ പാട്ടത്തിന് നൽകുകയോ വിൽക്കുകയോ ചെയ്യും.

 

ഹോട്ടലിന്റെ നിർമ്മാണം പൂർത്തിയായാൽ ബഹിരാകാശത്ത് നിർമ്മിക്കുന്ന ഏറ്റവും വലിയ മനുഷ്യനിർമ്മിതിയായിരിക്കും ഇത്.