Tuesday 02 June 2020




മഹാബലി ചക്രവർത്തിയായി സുരേഷ് സാരഥി; ചിത്രങ്ങൾ വൈറൽ

By Sooraj Surendran.13 Sep, 2019

imran-azhar

 

 

ആ രൂപഭംഗി കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമുള്ളതായി. ചമയങ്ങളണിഞ്ഞിറങ്ങിയാല്‍ ഒരു മാവേലിത്തമ്പുരാന്‍ തന്നെ. ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് സുരേഷ് സാരഥി. റെഡിമെയ്ഡ് അത്തപ്പൂക്കളവും, ഓൺലൈൻ സദ്യയും പിന്തുടരുന്ന പുതുതലമുറ മഹാബലി ചക്രവർത്തിയെയും മറന്നു തുടങ്ങിയിരിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനുഷ്ഠിച്ച് വന്നിരുന്ന പല കാര്യങ്ങളും പുതുതലമുറയ്ക്ക് അറിവുള്ളതല്ല എന്നതാണ് സത്യം.

 

മഹാബലിയെ മറക്കുന്ന മലയാളി:

 

ഓണപ്പാട്ടും ഓണത്തല്ലും ഊഞ്ഞാലിടലും തുമ്പി തുള്ളലും പുലിക്കളിയും ഓണസദ്യ ഒരുക്കലുമൊക്കെയായി തിരുവോണനാൾ പൊടിപൊടിക്കും. എന്നാൽ ഇന്ന് അതിന് സമയമില്ല, തിരക്കാണെന്നാണ് പുത്തന്‍തലമുറയുടെ വാദം. മഹാബലി ആരാണെന്ന് ചോദിച്ചാല്‍ ബാഹുബലിയുടെ ആരെങ്കിലുമാണോ? എന്ന് ചോദിക്കുന്നവരും നമുക്കിടയിൽ സജീവമാണ്. കടകൾക്ക് മുന്നിൽ ആംഗ്യങ്ങളുംകാട്ടി, കൈയ്യും വീശി, കൊമ്പൻ മീശയും, കോമാളി വേഷവും ധരിച്ച് നിൽക്കുന്ന വെറുമൊരു കഥാപാത്രമായി കുട്ടികളുടെ മനസ്സിൽ മഹാബലി മാറിയിരിക്കുന്നു. സുരേഷ് സാരഥി പറയുന്നു. ഒരു ദിവസം മഹാബലിയായി വേഷം ധരിച്ച് കടകൾക്ക് മുന്നിൽ നിന്നാൽ 900 രൂപയും ബാറ്റയും ലഭിക്കും. എന്നാൽ സുരേഷ് സാരഥി ഇതിന് തയ്യാറല്ല. ഓണത്തെയും, മഹാബലിയെയും മറന്ന പുതുതലമുറയ്ക്ക് കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവർത്തിയെക്കുറിച്ച് അറിവ്‍പകരുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ സ്‌കൂട്ടറിലാണ് സുരേഷ് സാരഥിയുടെ യാത്ര. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ സാന്നിധ്യം സജീവമാണ്. വരും വർഷങ്ങളിലും മഹാബലിയായി തന്റെ സാന്നിധ്യമുണ്ടാകുമെന്നും സുരേഷ് സാരഥി പറയുന്നു. നമ്മുടെ സംസ്കാരത്തെയും, ഓണത്തെയും മറന്നു തുടങ്ങിയ ന്യൂജനറേഷന്‍ എന്ന് പുകള്‍പെറ്റവര്‍ക്കിടയിൽ സുരേഷ് സാരഥി വേറിട്ടൊരു മുഖമാണ്.